ശ്രീ മൃദംഗശൈലേശ്വരി ധ്വജപ്രതിഷ്ഠ ; ആധാരശിലാസ്ഥാപനം നാളെ
1 min read

കണ്ണൂർ:വീരകേരളവർമ്മ പഴശ്ശിരാജയുടെ കുലപരദേവതാ സ്ഥാനമായ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആധാര ശിലാസ്‌ഥാപനംവ്യാഴാഴ്ച നടക്കും.ക്ഷേത്രം തന്ത്രിമാരായ കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാടിൻ്റെയും നന്ത്യാർ വള്ളി ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെയും മുഖ്യകാർമ്മികത്വത്തിൽ20 ന്
രാവിലെ 9 നും 11 നും ഇടയിലുള്ളമുഹൂർത്ത രാശയിലാണ്ശിലാസ്ഥാപനം .മേൽശാന്തി കളത്തിൽ കൃഷ്ണദാസ് നമ്പൂതിരി സഹകാർമ്മികത്വംവഹിക്കും.ചടങ്ങിന്മലബാർ ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർ എൻ. കെ. ബൈജു , ദേവസ്വംസ്റ്റാൻ്റിംഗ്കമ്മിറ്റിചെയർമാൻവി.കെ.മധുസുദനൻനേതൃത്വംനല്കുംപുതുതായിനിർമ്മിച്ചകൊടിമരംആധാരശിലയിട്ട് ഉറപ്പിക്കുന്ന ചടങ്ങാണ് ധ്വജാധാരശിലാസ്ഥാപനം.ഏപ്രിൽ മൂന്നിനാണ് ധ്വജപ്രതിഷ്ഠാ കർമ്മം
തിരുവനന്തപുരത്തെ ദേവീ ഭക്തനായ പടിഞ്ഞാറ്റയിൽ രാജേഷാണ്മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ കൊടിമരം സമർപ്പിക്കുന്നത്.ചെറുതാഴം ശങ്കരനാചാരിയുടെ നേതൃത്വത്തിലാണ് പാരമ്പര്യ തച്ചുശാസ്ത്ര പ്രകാരം 17 കോൽ ഉയരമുള്ള കൊടിമരം നിർമ്മിച്ചത്. 50 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്
