April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 3, 2025

ഐ.ടി.ബി.പിയില്‍ 29 നഴ്സ്/ ഫാര്‍മസിസ്റ്റ്/ മിഡ്‌വൈഫ്‌ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

1 min read
SHARE

ന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്സ്), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഫാര്‍മസിസ്റ്റ്), ഹെഡ് കോണ്‍സ്റ്റബിള്‍ (മിഡ്‌വൈഫ്‌) തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം .

29 ഒഴിവുണ്ട്.അവസാന തീയതി: ജൂലായ് 28.

സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്സ്): ഒഴിവ്-10. യോഗ്യത: പന്ത്രണ്ടാംക്ലാസ് ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി പരീക്ഷയും പാസായിരിക്കണം. കേന്ദ്ര/ സംസ്ഥാന നഴ്സിങ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. മൂന്നുവര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ശമ്ബളം: 35,400-1,12,400 രൂപ. പ്രായം: 21-30 വയസ്സ്.

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഫാര്‍മസിസ്റ്റ്): ഒഴിവ്-5. യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയുള്‍പ്പെട്ട പന്ത്രണ്ടാംക്ലാസ് വിജയം, ഫാര്‍മസി ഡിപ്ലോമ, ഫാര്‍മസിസ്റ്റ് രജിസ്ട്രേഷന്‍. ശമ്ബളം: 29,200-92,300 രൂപ. പ്രായം: 20-28 വയസ്സ്.

ഹെഡ് കോണ്‍സ്റ്റബിള്‍ (മിഡ്വൈഫ്): ഒഴിവ്-14. യോഗ്യത: പത്താംക്ലാസ് വിജയം, ഓക്‌സിലറി നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ്, കേന്ദ്ര/ സംസ്ഥാന നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍.

ശമ്ബളം: 25,500-81,100 രൂപ. പ്രായം: 18-25 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.

ഫീസ്: വനിതകള്‍ക്ക് അപേക്ഷാഫീസ് ഇല്ല. ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ പെടുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്സ്) തസ്തികയിലേക്ക് 200 രൂപയും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഫാര്‍മസിസ്റ്റ്) തസ്തികയിലേക്ക് 100 രൂപയും അപേക്ഷാഫീസുണ്ട്.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://recruitment.itbpolice.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം.