August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 12, 2026

ഒഡീഷയിൽ വമ്പൻ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്; 33,081 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് കരണ്‍ അദാനി.

SHARE

ഒഡീഷയിൽ 33,081 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് അദാനി പോർട്ട്‌സ് ആൻഡ് സെസ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി. ഒഡീഷയിൽ മൂന്ന് പ്രധാന പദ്ധതികൾക്കാണ് അദാനി ഗ്രൂപ്പ് തുടക്കം കുറിച്ചത്. ഡാറ്റാ സെന്റർ, തെർമൽ പവർ പ്ലാന്റ്, സിമന്റ് നിർമാണ യൂണിറ്റ് എന്നിവയാണ പദ്ധതികള്‍. ഉദ്കർഷ് 2025 എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് ആദ്യമായി ഒഡീഷയിൽ എത്തുന്നതെന്ന് കരണ്‍ അദാനി പറഞ്ഞു.

പ്രധാന നിക്ഷേപ പദ്ധതികൾ

ഡാറ്റാ സെന്റർ (ഭുവനേശ്വർ): ഇൻഫോ വാലിയിൽ 800 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമ്മിക്കുന്ന ഈ ഡാറ്റാ സെന്റർ, ഒഡീഷയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും. ഇത് 200 ഓളം പേർക്ക് തൊഴിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി കരണ്‍ അദാനി പറഞ്ഞു.

തെർമൽ പവർ പ്ലാന്റ് (കട്ടക്ക്): 30,181 കോടി രൂപയുടെ മുതൽ മുടക്കിലാണ് ഈ പ്ലാന്റ് നിർമ്മിക്കപ്പെടുന്നത്. വ്യവസായ ആവശ്യങ്ങള്‍ക്കും വീടുകളിലേക്കും ആവശ്യമായ വൈദ്യുതി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 7,000 തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടും.

സിമന്റ് നിർമാണ് യൂണിറ്റ് (കട്ടക്ക്): 2,100 കോടി രൂപയുടെ ഈ പദ്ധതിയിലൂടെ 2,500 പേർക്ക് തൊഴിൽ ലഭിക്കും. ഒഡീഷയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുതൽക്കൂട്ടാകും.

ഒഡീഷ സർക്കാരിന്റെ ‘വിഷൻ 2036’, ‘വിഷൻ 2047’ എന്നീ സാമ്പത്തിക ലക്ഷ്യങ്ങളെയും കരൺ അദാനി പിന്തുണച്ചു. 2036-ഓടെ 500 ബില്യൺ ഡോളറിൽ നിന്ന് 2047-ഓടെ 1.5 ട്രില്യൺ ഡോളറായി വളരാനാണ് ഒഡീഷ ലക്ഷ്യമിടുന്നത്. ഈ വളർച്ചയിൽ ഒരു സന്ദർശകനായി മാത്രമല്ല, മറിച്ച് ഒരു ‘നിർമ്മാതാവായാണ്’ അദാനി ഗ്രൂപ്പ് നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.