അടിയോടടി; പത്തനംതിട്ടയിൽ തട്ടുകടയിൽ യുവാക്കളുടെ കൂട്ടയടി, ഉടമയ്ക്ക് പരിക്ക്

1 min read
SHARE

പത്തനംതിട്ട: തെങ്ങമത്ത് തട്ടുകടയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി. വാക് തർക്കമുണ്ടായപ്പോൾ പിരിഞ്ഞുപോകാൻ കടയുടമ ആവശ്യപ്പെട്ടതിൽ പ്രകോപിതരായി ആക്രമണം നടത്തുകയായിരുന്നു. തട്ടുകടയുമയ്ക്ക് പരിക്കേറ്റു.

തട്ടുകടക്കാരനെ സംഘം കത്തി വീശി ഭീഷണിപ്പെടുത്തി. കത്തിക്കൊണ്ട തട്ടുകടക്കാരന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. യുവാക്കൾ തമ്മിൽ കടയ്ക്ക് മുന്നിൽവെച്ച് വാക്ക് തർക്കമുണ്ടായതോടെ കടയുടെ മുന്നിൽ നിന്ന് പോകാൻ കടയുടമ ആവശ്യപ്പെട്ടു.

ഇതിൽ പ്രകോപിതരായി ആക്രമണം നടത്തുകയായിരുന്നു. തട്ട് കട യുവാക്കൾ അടിച്ച് തകർത്തു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ രണ്ട് പ്രതികളെ അടൂർ പൊലീസ് തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശികളായ വിഷ്ണു,അഭിരാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നൂറനാട് പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസുകളിൽ പ്രതികളാണിവർ.