August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

പുതിയ കെപിസിസി അധ്യക്ഷനായി ചരടുവലികൾ സജീവം; മൂന്ന് പേരുകൾ പരിഗണനയിൽ

SHARE

പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേരുകൾ പരിഗണനയിൽ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പുനഃ സംഘടനയുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വവുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് ഡൽഹിയിലേക്ക് പോകും. എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ട 7 ഡിസിസി അധ്യക്ഷന്മാരും മാറും.അധ്യക്ഷ സ്ഥാനത്തേക്ക് മാത്യു കുഴൽനാടന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. കെ സി പക്ഷമാണ് മാത്യു കുഴൽനാടനായി വാദിക്കുന്നത്. കെ പി സി സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ടിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് പലതവണ തഴയപെട്ടയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ എംപിമാരെയും എംഎൽഎമാരെയും ഈ സ്ഥാനത്തിലേക്കായി പരിഗണിക്കരുതെന്നാണ് ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് മുന്നിൽവെച്ച നിർദേശം.