സ്വീറ്റ് ആണ് ക്രിസ്പിയും ! നല്ല നാടന്‍ ശര്‍ക്കരവരട്ടി സിംപിളായി വീട്ടിലുണ്ടാക്കാം
1 min read

നല്ല നാടന്‍ ശര്‍ക്കരവരട്ടി സിംപിളായി വീട്ടിലുണ്ടാക്കാം. ഞൊടിയിടയില്‍ കിടിലന്‍ രുചിയില്‍ ശര്‍ക്കരവരട്ടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
നേന്ത്രക്കായ- 3 എണ്ണം
ശര്‍ക്കര-2 എണ്ണം
ചുക്കുപൊടി-അര ടീസ്പൂണ്‍
അരിപ്പൊടി-2 ടീസ്പൂണ്‍
ഏലക്കായ-4 എണ്ണം
ജീരകം പൊടിച്ചത്-അര ടീസ്പൂണ്‍
എണ്ണ-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നേന്ത്രക്കായ നീളത്തില്‍ രണ്ടായി കീറി മുറിച്ചു വയ്ക്കുക.
കഷ്ണങ്ങള്‍ വെള്ളത്തിലിട്ട് കറ പോകുന്നത് വരെ നന്നായി കഴുകുക.
എണ്ണ തിളയ്ക്കുമ്പോള്‍ നേന്ത്രക്കായ കഷണങ്ങള്‍ ചെറുതീയില്‍ വറുത്തുകോരുക.
ശേഷം അത് തണുക്കാന്‍ വയ്ക്കുക
പാത്രത്തില്‍ ശര്‍ക്കര ഉരുക്കി എടുക്കുക.
നന്നായി ഉരുകി കഴിഞ്ഞാല്‍ കായ വറുത്തത് ഇതിലേക്കിട്ട് നന്നായി ഇളക്കുക.
ശേഷം തീ അണച്ച് ഒരു മിനിറ്റ് വെയ്ക്കുക.
ഇതിലേക്ക് വറുത്ത് പൊടിച്ചുവെച്ച ജീരകപ്പൊടി, ഏലക്ക പൊടി, ചുക്കു പൊടി എന്നിവ ചേര്‍ക്കുക
