തളിപ്പറമ്പ യങ്ങ് മൈൻഡ് സ് ക്ലബ് ചാർട്ടർ ദിനാഘോഷവും കുടുംബ സംഗമവും

1 min read
SHARE

 

തളിപ്പറമ്പ യങ്ങ് മൈൻഡ് സ് ഇൻ്റർനാഷണൽ ക്ലബിൻ്റെ ചാർട്ടർ ദിനാഘോഷവും കുടുംബ സംഗമവും തളിപ്പറമ്പ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി
പ്രസിഡന്റ് ഡെൻസി സിനു അധ്യക്ഷത വഹിച്ചു
ഡിസ്ട്രിക്ട് ഗവർണർ ശ്രീ കെ വി പ്രശാന്തൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു .
ഇന്റർനാഷണൽ സർവീസ് ഡയറക്ടർ ശ്രീ സി വി ഹരിദാസ് പുതിയ മെമ്പർമാർക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത് ക്ലബ് അംഗമാക്കി.
കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രീയക്ക് വിധേയമാകുന്ന വിളയാങ്കോടുള്ള പെൺ കുട്ടിക്കുള്ള ധനസഹായം ഡിസ്ട്രിക്ട് സെനറ്റർ അഡ്വ. എം.കെ. വേണുഗോപാൽ ഐ ഹരിദാസന് നൽകി ഈ വർഷത്തെ കമ്യൂണിറ്റി സർവ്വീസ് പ്രൊജക്ട് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി അനിൽകുമാർ പി.വി.വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 16 പ്രാവശ്യം രക്തദാനം നൽകുകയും ഏഷ്യൻ അത് ലെറ്റിക്ക് മീറ്റിൽ സ്വർണ്ണ മെഡൽ ജേതാവുമായ ക്ലബ് മെമ്പർ സിനി ടീച്ചറെ
ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ ആദരിച്ചു.ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ് . രജ്ഞിത്ത് രാഘവൻ ,പ്രിയ ഗോപാൽ , അഡ്വ ശിവ പ്രസാദ്, ഷാജി മാത്യു അലക്സാണ്ടർ, അമൃത സൂരജ് , സിദ്ധാർത്ഥ്, മനോഹരൻ പി ,സിനി ടീച്ചർ എന്നിവർ സംസാരിച്ചു.
ചടങ്ങിന് ക്ലബ് വൈസ് പ്രസിഡൻ്റ് ബിജുമോൻ പി.എസ് സ്വാഗതവും ക്ലബ് ട്രഷറർ സജീവ് ജോസ് നന്ദിയും പറഞ്ഞു. ക്വിസ് മത്സരവും ക്ലബ് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.