കണ്ണൂരിൽ പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ടു; സ്ലാബിൽ തട്ടി ടാങ്കറിന്റെ ടയറുകൾ പൊട്ടി
1 min read

കണ്ണൂർ: മേലെചൊവ്വയിൽ പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിയിലിടിച്ചു റോഡരികിലെ ഓടയ്ക്കു മുകളിലേക്കു പാഞ്ഞു കയറി. സ്ലാബിൽ തട്ടി ടാങ്കറിന്റെ ടയറുകൾ പൊട്ടി. പിന്നീട് അടുത്തുള്ള ഹോട്ടലിനു മുന്നിലുള്ള വൈദ്യുതി തൂണും ഹോട്ടലിന്റെ ബോർഡും തകർത്തു. ടാങ്കറിന് ചോർച്ചയില്ലാത്തത് വൻ ദുരന്തം ഒഴിവായി.
