സെഞ്ച്വറി ഫാഷൻ സിറ്റി മെഹന്തി ഫെസ്റ്റ് നടത്തി
1 min readകണ്ണൂർ: മലബാറിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ സെഞ്ച്വറി ഫാഷൻ സിറ്റി ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം നിർവ്വഹിച്ചു. നിരവധി ഉപഭോക്താക്കൾ പങ്കെടുത്ത മെഹന്തി ഫെസ്റ്റിൽ ഷാഹിന ശ്രീകണ്ഠാപുരം, ഷഹാന തളിപ്പറമ്പ, ശർമിക ശ്രീകണ്ഠാപുരം എന്നിവർ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. ഇരിട്ടി ഷോറൂമിൽ നടന്ന ചടങ്ങിൽ മാനേജിങ് പാർട്ണർ പി. ഫിറോസ് സമ്മാനദാനം നിർവഹിച്ചു. ബക്രീദ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന പുതിയ ട്രൻഡിലുള്ള വസ്ത്രവൈവിദ്ധ്യങ്ങളുടെ മികച്ച കളക്ഷനും ഏതു ബജറ്റിനും ഒതുങ്ങുന്ന രീതിയിൽ ലാച്ചകളുടെയും ലഹങ്കകളുടെയും ചുരിദാറുകളുടെയും മറ്റെല്ലാ വസ്ത്രങ്ങളുടെയും അതിവിശാലമായ വസ്ത്രശേഖരവുമാണ് സെഞ്ച്വറി ഈ പെരുന്നാളിനായി ഒരുക്കിയിരിക്കുന്നത്. കൂടാതെ വിവാഹവസ്ത്രങ്ങൾ, പുത്തൻ ട്രൻഡ് സാരികൾ, മെൻസ് വെയർ, കിഡ്സ് വെയർ എന്നിവയും ഒരുക്കിയിരിക്കുന്നതായി ചടങ്ങിൽ സംബന്ധിച്ച മാനേജിംഗ്പാർട്ണർമാരായ പി. അഷ്റഫ്ഹാജി, പി. സിദ്ദീഖ്, പി. ഇബ്രാഹിം, പി.അബ്ദുൾ നാസർ, പി. ഫിറോസ്, പി. റാസിക്ക്, പി. മുഹമ്മദ് ഷൈലാജ്, പി. ഫസൽ, ഷാഹിഫ് സിദ്ദീഖ്, ഫറാസ് മുഹമ്മദ് എന്നിവർ അറിയിച്ചു.