September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 6, 2026

പ്ലസ് ടു രസതന്ത്രം പരീക്ഷ കഠിനം, വിജയത്തെ ബാധിക്കുമെന്ന് അധ്യാപകര്‍

SHARE

 

പ്ലസ് ടു രണ്ടാംവർഷ കെമിസ്ട്രി പരീക്ഷ വിദ്യാർഥികളെ വലച്ചുവെന്ന് അധ്യാപകർ. ഓർഗാനിക് കെമിസ്ട്രിയിലെ ചോദ്യങ്ങള്‍ തലതിരിച്ചാണു ചോദ്യപ്പേപ്പറില്‍.

മിടുക്കരായ വിദ്യാർഥികള്‍ക്കുപോലും മൂന്നുവട്ടം വായിച്ചാലേ ചോദ്യം മനസിലാകൂ എന്ന അവസ്ഥയായിരുന്നു. 60 മാർക്കിന്‍റെ പേപ്പറില്‍ 30 മാർക്ക് ഓർഗാനിക് കെമിസ്ട്രി വിഭാഗത്തില്‍നിന്നാണെന്നും പലർക്കും ജയിക്കാനുള്ള സാധ്യതതന്നെ ഇല്ലാതായെന്നും അധ്യാപകർ പറഞ്ഞു.

എൻട്രൻസ് പരീക്ഷകളെ വെല്ലുന്ന ചോദ്യങ്ങള്‍ നല്‍കിയാണ് വിദ്യാർഥികളെ വലച്ചതെന്നു രക്ഷിതാക്കള്‍ പ്രതികരിച്ചു.

ചോദ്യപ്പേപ്പർ തയാറാക്കുമ്ബോള്‍ കുട്ടികളുടെ ഭാഗത്തുനിന്നുകൂടി ചിന്തിക്കണമെന്നു തൃശൂർ ജില്ലയിലെ ഹയർ സെക്കൻഡറി രസതന്ത്രം അധ്യാപകകൂട്ടായ്മയായ ആക്ടിന്‍റെ നേതാക്കളായ ഡോ. എസ്. സിന്ധു, ജി. റസല്‍, ഡോ. അബി പോള്‍ എന്നിവർ അഭിപ്രായപ്പെട്ടു.

കണ്‍സെപ്റ്റ് ലെവല്‍ ചിന്തയും പ്രയോഗക്ഷമതയും നേരത്തെ ശീലിച്ചുവരേണ്ടതാണ്. അത് പ്ലസ് ടു ഫൈനല്‍ പരീക്ഷയ്ക്ക് ഒറ്റയടിക്കു നടപ്പാക്കുന്നതിന്‍റെ പ്രയാസമെന്നും അധ്യാപകർ പറഞ്ഞു. ഭൂരിഭാഗം കുട്ടികളും യൂട്യൂബ് മോഡല്‍ ക്ലാസാണ് താല്‍പ്പര്യപ്പെടുന്നതും