ആലപ്പുഴ സ്വദേശിനി സൗദിയില്‍ അന്തരിച്ചു
1 min readആലപ്പുഴ ചേര്‍ത്തല സ്വദേശിനി തോമസ് തങ്കമ്മ (85) സൗദിയിലെ അല്‍ കോബാറില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. സന്ദര്‍ശക വിസയിലെത്തി കഴിഞ ആറ് മാസമായി മക്കളോടൊപ്പം കഴിയുകയായിരുന്നു. കോബാര്‍ അല്‍ ദോസരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം രംഗത്തുണ്ട് . ജോര്‍ജ് തോമസ് റെജി (അല്‍ ദോസരി ജീവനക്കാരന്‍ ) ബിജി തോമസ്, സെനി തോമസ് എന്നിവര്‍ മക്കളാണ്.