കേളകം ഇരട്ടത്തോടിൽ ഇരു ചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്
1 min readകേളകം ഇരട്ടത്തോട് പാലത്തിൽകെ എൽ 78 ബി 2489 നമ്പർ സ്കൂട്ടിയും ,കെഎൽ 58 എക്സ് 1894 നമ്പർ ബൈക്കുംതമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.പൊയ്യമല മീശ കവല സ്വദേശിയും സ്കൂട്ടി യാത്രക്കാരനുമായ വലിയാലക്കളത്തിൽ വിൻസൻ്റ് (40)വിൻസൻ്റിൻ്റെ സഹോദരൻ്റെ മകൻ ജോയൽ (18)എന്നിവരാണ് മരിച്ചത്.കൊട്ടിയൂർ പാമ്പറപ്പാൻ സ്വദേശി അമലേഷിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലേ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്നാണ് പേരാവൂരിലെ സൈറസ് ആശുപത്രിയിൽലെത്തിച്ചത്.എന്നാൽ ആശുപത്രിയിൽ എത്തും വഴി വിൻസൻ്റും ജോയലും മരണപ്പെടുകയായിരുന്നു.ചുങ്കക്കുന്ന് പള്ളി തിരുനാൾ കഴിഞ്ഞ് സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിൻസെൻ്റും ജോയലും. കൊട്ടിയൂർ ഭാഗത്തേക്ക് വരികയായിരുന്ന അമലേഷ് സഞ്ചരിച്ച ബൈക്കുമാണ്കൂട്ടിയിടിച്ചത്.അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു.ഇരുവരുടെയുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടിലെത്തിക്കും.