പുസ്തകം പ്രകാശനം ചെയ്തു.

ശ്രീകണ്ഠപുരം: തൃക്കടമ്പ് ശ്രീ മഹാവിഷ്ണു മഹാദേവ ക്ഷേത്ര പുന:പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് ശ്രീ. അനിരുദ്ധൻ ചെറിയനാട് രചിച്ച രാമായണ സുധ എന പുസ്തകം ചിറക്കൽ കോവിലകം ദേവസ്വം ട്രസ്ററി ശ്രീ സി കെ രാമവർമ്മ വലിയ രാജയുടെ അധ്യക്ഷതയിൽ കണ്ണൂർ ഗവ. വിമൻസ് കോളേജ് റിട്ടയേർഡ് പ്രൊഫസർ ശ്രീ. സി കെ അശോക വർമ്മ പ്രകാശനം ചെയ്തു. സംസ്ഥാന ഗ്രന്ഥകാര സമിതി പ്രസിഡണ്ട്. ശ്രീ എം ഓ ജി മലപ്പട്ടം പുസ്തകം ഏറ്റുവാങ്ങി. ശ്രീ പുടയൂർ ജയ നാരായണൻ തന്ത്രി അനുഗ്രഹഭാഷണം നടത്തി. എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ മുരളീധരൻ പട്ടാനൂർ ആശംസ നേർന്നു. ശ്രീ സി കെ അനിരുദ്ധൻ സ്വാഗതവും ഗ്രന്ഥകാരൻ അനിരുദ്ധൻ ചെറിയനാട് നന്ദിയും പ്രകാശിപ്പിച്ചു.

