August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

നട്ടെല്ലും നിലപാടും ഉണ്ടെങ്കിൽ ഒളിവിൽ നിന്ന് പുറത്തു വരണം’; രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഷമ മുഹമ്മദ്

SHARE

ലൈം​ഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ഷമ മുഹമ്മദ്. ഇനിയും കാത്തു നിൽക്കേണ്ടതില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന് നട്ടെല്ലും നിലപാടും ഉണ്ടെങ്കിൽ ഒളിവിൽ നിന്ന് പുറത്തു വരണം. അറസ്റ്റ് വരിക്കാൻ തയ്യാറാകാതെ പാർട്ടിയെ ഇങ്ങനെ പ്രതിരോധത്തിൽ ആക്കരുത് എന്നും അവർ പ്രതികരിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ സ്വാർത്ഥൻ ആണ്. അന്ന് അഹങ്കാരത്തോടെ പറഞ്ഞു എനിക്കെതിരെ ഒരു പരാതി പോലും ഇല്ല എന്ന് എന്നിട്ട് ഇപ്പോൾ ഒരാഴ്ച ആയല്ലോ മുങ്ങി നടക്കുന്നുവെന്നും ഷമ ചോദിച്ചു. തെരഞ്ഞെടുപ്പ് സമയം ആണ് രാഹുലിനെ വളർത്തിയ പാർട്ടിയെ മറക്കരുത് എന്നും അവർ മുന്നറിയിപ്പ് നൽകി.