ശുചിത്വ സന്ദേശ യാത്രയ്ക്ക് തുടക്കമായി

1 min read
SHARE

കണ്ണൂർ ജില്ലാ പഞ്ചായത്ത്, ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ  ക്ലീൻ ഇരിക്കൂർ, ഗ്രീൻ ഇരിക്കൂർ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും നയിക്കുന്ന ശുചിത്വ സന്ദേശ യാത്ര മലയോര മേഖലയിൽ പര്യടനം ആരംഭിച്ചു. 2024 ജൂൺ 14,15 തീയതികളിലായാണ് ശുചിത്വ യാത്ര വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തുന്നത്

🔅ശുചിത്വ സന്ദേശ യാത്ര യാത്ര ചാർട്ട് :-

ജൂൺ 14 ന് 

09.00 AM-പടിയൂർ ഗ്രാമപഞ്ചായത്ത് (പെരുമണ്ണ് മുതൽ മണ്ണുർ പാലം വരെ)

11.00 AM-ഇരിക്കൂർ ഗ്രാമപഞ്ചായത്ത് (മണ്ണൂർ പാലം മുതൽ മാമാനം അമ്പലം വരെ)

02.30 PM-ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് (ചെമ്പേരി മാർക്കറ്റ് മുതൽ ടൗൺ വരെ)

03.30 PM-പയ്യാവൂർ ഗ്രാമപഞ്ചായത്ത് (പാറക്കടവ് മുതൽ ബസ് സ്റ്റാൻ്റ് വരെ)

ജൂൺ 15 ന്

09.00 AM-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് (പഞ്ചായത്ത് ഓഫീസ് മുതൽ ചട്ടുകപ്പാറ ജം. വരെ)

11.00 AM-മയ്യിൽ ഗ്രാമപഞ്ചായത്ത് (കണ്ടകൈ ജംഗ്ഷൻ മുതൽ ചെക്യാട്ട് കാവ് വരെ)

02.00 PM-മലപ്പട്ടം ഗ്രാമപഞ്ചായത്ത് (മലപ്പട്ടം പെട്രോൾ പമ്പ് മുതൽ കൊളന്ത ജം. വരെ)

03.30 PM-ഉളിക്കൽ ഗ്രാമപഞ്ചായത്ത് (നുച്യാട് ടൗൺ മുതൽ പാലം വരെ)

മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. ശുചിത്വം എല്ലാവരുടേയും ഉത്തരവാദിത്വം… ഗ്രീൻ ഇരിക്കൂർ… ക്ലീൻ ഇരിക്കൂർ… മുദ്രാവാക്യം ഉയർത്തിയാണ് യാത്ര പര്യടനം നടത്തുന്നത്