സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് കാസർഗോഡ് നിന്ന് പ്രയാണം തുടങ്ങി
1 min read

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് കാസർഗോഡ് നിന്ന് പ്രയാണം തുടങ്ങി. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് നാല് ദിവസം നീളുന്ന യാത്ര തുടങ്ങിയത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പ്രയാണത്തിന് തുടക്കം.
1987 മുതൽ കലോത്സവത്തിൽ ചാമ്പ്യൻമാരാകുന്ന ജില്ലക്ക് നൽകുന്ന 117. 5 പവനുള്ള സ്വർണ്ണക്കപ്പ് കഴിഞ്ഞ തവണ സ്വന്തമാക്കിയത് കണ്ണൂർ ജില്ലയാണ്. കണ്ണൂർ ജില്ലാ ട്രഷറിയിൽ ഒരു വർഷമായി സൂക്ഷിച്ചിരുന്ന കപ്പ് രാവിലെ പൊലീസ് സുരക്ഷയിലാണ് കാഞ്ഞങ്ങാടെത്തിച്ചത്.
ആദ്യ ദിവസം കണ്ണൂർ വയനാട് ജില്ലകൾ കടന്ന് കോഴിക്കോട് യാത്ര അവസാനിക്കും. 1987 മുതലാണ് സ്കൂൾ കലോത്സവത്തിലെ ചാമ്പ്യന്മാർക്ക് സ്വർണ്ണ കപ്പ് നൽകി തുടങ്ങിയത്. തുടർന്ന് മുഴുവൻ ജില്ലകളിലൂടെയും പ്രയാണം പൂർത്തിയാക്കി. ജനുവരി 3 ന് സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെത്തിക്കും. ജനുവരി 4 മുതൽ 8 വരെ നടക്കുന്ന കലോത്സവത്തിലെ ജേതാക്കൾക്കായി കാത്തിരിപ്പ്. ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം നടക്കുന്നത്
