September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 14, 2026

സച്ചിദാനന്ദ സ്വാമികളുടെ പ്രഭാഷണം സാമൂഹ്യ പ്രാധാന്യം ഉള്ളത്: മുഖ്യമന്ത്രി

SHARE

സച്ചിദാനന്ദ സ്വാമികളുടെ പ്രഭാഷണം സാമൂഹ്യ പ്രാധാന്യം ഉള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സന്ദേശം സച്ചിദാനന്ദ സ്വാമികളിൽ നിന്നുണ്ടായി, വിവാദങ്ങൾ ആണ് ശ്രദ്ധിക്കുക, ആരാധനാലങ്ങളിൽ വസ്ത്ര അഴിക്കണമെന്ന നിബന്ധന ഉണ്ട്, പ്രധാനപ്പെട്ട സാമൂഹ്യ ഇടപെടൽ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലാനുസൃതമായ മാറ്റം വേണമെന്ന് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. എന്നാൽ നാട്ടിലെ പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ട് എന്നത് വസ്തുത.കാലാനുസൃതമായ മാറ്റം വേണമെന്ന് ശ്രീനാരായണ സമൂഹം ആവശ്യപ്പെടുന്നു,വളരെ പ്രധാനപ്പെട്ട സാമൂഹ്യ ഇടപെടലായി മാറാൻ സാധ്യതയുണ്ട്,
ആരെയും നിർബന്ധിക്കേണ്ടതില്ല, മറ്റ് സമൂഹവും ഇത് പിന്തുടരും എന്ന് പ്രതീക്ഷിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമായി ഗുരുവിനെ പ്രതിഷ്ഠിക്കാനുള്ള നീക്കം നടക്കുന്നു, അത് തിരുത്തേണ്ടതാണ്. ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല, അതിനെ എതിർത്ത ആളാണ് ഗുരു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവിനെ സനാതന ധർമ്മത്തിന്റെ ചട്ടക്കൂടിനുള്ളിൽ ആക്കിയാൽ ഗുരുവിനോട് ചെയ്യുന്ന വലിയ നിന്ദയാകും. സനാതന ഹിന്ദുത്വം എന്ന പ്രയോഗം ശരിയല്ല. പഴയ ബ്രാഹ്മണിക്കൽ രാജഭരണ കാലത്തേക്ക് ഉള്ള പോക്കാണ് അത്സനാതന ഹിന്ദുത്വത്തിന് ജനാധിപത്യം അയിത്തമാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു ആശയം കാരണം സമൂഹം നശിക്കുന്നുവെങ്കിൽ ആ ആശയത്തെ എതിർക്കണം, ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മുദ്രാവാക്യം പോലും ശരിയല്ല.അതിന് മുമ്പുള്ള വാക്കുകൾ പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകട്ടെ എന്നാണ്. അവർക്ക് സുഖമുണ്ടായാൽ ലോകത്തിനും സുഖമുണ്ടാകും എന്നാണ് പൂർണ അർത്ഥം, ഗുരു ചൂണ്ടിക്കാട്ടിയ വഴികളിലൂടെയാണ് കേരളം ഇപ്പോൾ സഞ്ചരിക്കുന്നത്, ഗുരു തെളിച്ച പാതയിലൂടെയാണ് കേരളം മുന്നേറുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.