അന്ധവിശ്വാസികളുടെ സംരക്ഷകരായി സർക്കാർ മാറരുത് ഗംഗൻ അഴീക്കോട്

1 min read
SHARE

കണ്ണൂർ:- അന്ധവിശ്വാസ പ്രചാരകരുടെ സംരക്ഷകരായി
സർക്കാർ മാറരുതെന്ന്,അന്ധവിശ്വാസനിർമ്മാർജ്ജന-നിരോധന
നിയമം നിർമ്മിച്ച് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്, കണ്ണൂർ കളക്ടറേറ്റിലേക്ക്കേരള യുക്തിവാദി സംഘം നടത്തിയമാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു കൊണ്ട്സംസ്ഥാന പ്രസിഡണ്ട് ഗംഗൻ അഴീക്കോട് പറഞ്ഞു.
കേരളത്തിൽ സമഗ്രമായ അന്ധവിശ്വാസ നിർമ്മാർജജന-നിരോധനനിയമം നിർമ്മിച്ചു നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളയുക്തിവാദി സംഘം
സംസ്ഥാനവ്യാപകമായി നടത്തുന്ന
തുടർപ്രക്ഷോഭങ്ങളുടെ ഭാഗമായി 2025 ഏപ്രിൽ 24ന് രാവിലെ 10.30 ന്
കണ്ണൂർ കലക്ടറേറ്റിന് മുന്നിലേക്ക് മാർച്ച് നടത്തി.
മാർച്ചിനെ അഭിസംബോധന ചെയ്തു കൊണ്ട്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കേന്ദ്ര നിർവ്വാഹക സമിതി അംഗം സി.പി.ഹരീന്ദ്രൻ,
സി.പി.ഐ.കണ്ണൂർ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി എ.പ്രദീപൻ,
ഐ.എൻ.ടി.യു.സി കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജനാർദ്ദനൻ,
തുടങ്ങിയവർ സംസാരിച്ചു.
കേരള യുക്തിവാദി സംഘം ജില്ലാ പ്രസിഡണ്ട്
അശോക് കുമാർ.എ.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ
ജില്ലാ സെക്രട്ടറി എ.കെ.നരേന്ദ്രൻ സ്വാഗതവും,
ജില്ലാ ട്രഷറർ മനോജ് കുമാർ.പി.വി നന്ദിയും പറഞ്ഞു.
*അന്ധവിശ്വാസ നിർമ്മാർജജനനിയമം അടിയന്തിരമായി നിർമിച്ചു നടപ്പിലാക്കുക.
*ജോൽസ്യവും, മന്ത്രവാദവും മഷി നോട്ടവും നിരോധിക്കുക.
*വ്യാജ ചികിത്സകരെ ജയിലടക്കുക.
*കൃപാസനം അടച്ചു പൂട്ടുക
*മത വിശ്വാസത്തിൻ്റെ ഭാഗമായ കപട ചികിത്സകൾ നിരോധിക്കുക .
*നിർബന്ധിത സുന്നത്ത് കർമ്മം ബാലാവകാശ കമ്മീഷൻ ഇടപ്പെട്ടു നിരോധിക്കുക.
*തമിഴ്നാടിൻ്റെ മാതൃകയിൽ ക്ഷേത്രങ്ങളിലും പള്ളികളിലും കുമിഞ്ഞുകൂടിയ സ്വർണ്ണവും ,വെള്ളിയും, മറ്റ് വില പിടിച്ച വസ്തുക്കളും പിടിച്ചെടുത്ത് സംസ്ഥാനത്തിൻ്റെ പുരോഗതിക്ക് ഉപയുക്തമാക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.