കൊട്ടാരക്കരയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഈ മാസം 23 മുതൽ തുടക്കമാകും; പ്രദർശിപ്പിക്കുന്നത് ഇരുപത്തഞ്ചോളം ചിത്രങ്ങൾ, രജിസ്ട്രേഷന്‍ ആരംഭിച്ചു
1 min read

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ നടക്കുന്ന വിവരം മന്ത്രി കെഎൻ ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കൊട്ടാരക്കരയുടെ സമഗ്ര വികസനവും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുന്നതിനായി കൊട്ടാരക്കര എംഎൽഎ എന്ന നിലയിൽ കെഎൻ ബാലഗോപാൽ ആവിഷ്കരിച്ച ‘സമഗ്ര കൊട്ടാരക്കര’ പദ്ധതിയുടെ ഭാഗമായാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
കൊട്ടാരക്കര മിനര്‍വ തിയേറ്ററിന്റെ രണ്ടു സ്‌ക്രീനുകളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളും ഉള്‍പ്പെടെ 25 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, കലാ സാംസ്കാരിക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. https://registration.iffk.in/ എന്ന വെബ്സൈറ്റ് മുഖേന രജിസ്ട്രേഷന്‍ നടത്താം. ജിഎസ്ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 236 രൂപയുമാണ് ഡെലിഗേറ്റ് ഫീ. മറ്റ് സ്ഥലങ്ങളിൽ നിന്ന് മേളയിൽ പങ്കെടുക്കാൻ വരുന്നവർക്ക് ആവശ്യമുണ്ടെങ്കിൽ കൊട്ടാരക്കര കിലയിൽ കുറഞ്ഞ നിരക്കിൽ താമസസൗകര്യം ലഭിക്കും. ആവശ്യമുള്ളവർക്ക് 9496150327 എന്ന നമ്പറിലോ kilachrd@kila.ac.in ഇമെയിലിലോ ബന്ധപ്പെടാം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കൊട്ടാരക്കരയിൽ അന്താരാഷ്ട്ര ചലച്ചിത്രമേള.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ നടക്കുകയാണ്. കൊട്ടാരക്കരയുടെ സമഗ്ര വികസനവും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുന്നതിനായി കൊട്ടാരക്കര എംഎൽഎ എന്ന നിലയിൽ ആവിഷ്കരിച്ച ‘സമഗ്ര കൊട്ടാരക്കര’ പദ്ധതിയുടെ ഭാഗമായാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
കൊട്ടാരക്കര മിനര്‍വ തിയേറ്ററിന്റെ രണ്ടു സ്‌ക്രീനുകളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളും ഉള്‍പ്പെടെ 25 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. 29ാമത് ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, കലാ സാംസ്കാരിക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
ചലച്ചിത്രമേളയുടെ (ഡബ്ള്യു.ഐ.എഫ്.എഫ്) ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. https://registration.iffk.in/ എന്ന വെബ്സൈറ്റ് മുഖേന രജിസ്ട്രേഷന്‍ നടത്താം. ജി.എസ്.ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 236 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ഓഫ് ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം മെയ് 18 മുതൽ കൊട്ടാരക്കര ചന്തമുക്കിൽ ആരംഭിക്കുന്ന സാംഘാടക സമിതി ഓഫീസിൽ ഏര്‍പ്പെടുത്തും.
മറ്റ് സ്ഥലങ്ങളിൽ നിന്ന് മേളയിൽ പങ്കെടുക്കാൻ വരുന്നവർക്ക് ആവശ്യമുള്ള പക്ഷം കൊട്ടാരക്കര കിലയിൽ കുറഞ്ഞ നിരക്കിൽ താമസസൗകര്യം ലഭിക്കുന്നതാണ്. ആവശ്യമുള്ളവർ താഴെ പറയുന്ന നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടേണ്ടതാണ്
