നഷ്ടപ്പെട്ട സ്വർണ്ണം തിരികെ നൽകി പോലീസുദ്യോഗസ്ഥർ

നഷ്ടപ്പെട്ട സ്വർണ്ണം തിരികെ നൽകി പോലീസുദ്യോഗസ്ഥർ.നഷ്ടപ്പെട്ട സ്വർണ്ണം ഉടമക്ക് തിരികെ നൽകി ഇരിട്ടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ ഷിനോജ്, പ്രവീൺ എന്നിവർ മാതൃകയായി. കീഴൂർക്കുന്ന് സ്വദേശി വിദ്യാധരൻ ബാങ്കിൽ നിന്നും പണയം എടുത്ത് വരുമ്പോഴാണ് സ്വർണ്ണ വള,കമ്മൽ, ലോക്കറ്റ് എന്നിവ അടങ്ങിയ സ്വർണ്ണം നഷ്ടമായത്. സ്‌റ്റേഷനിൽ വെച്ച് സ്വർണ്ണം ഉടമക്ക് തിരികെ നൽകി.

