‘കൈകോർത്ത് പിടിച്ച് വേർപെടാതെ കമിതാക്കൾ’ ; ഷെയിൻ നിഗം ചിത്രം ‘ഹാൽ’ ടീസർ

1 min read
SHARE

ഷെയിൻ നിഗത്തിന്റെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ‘ഹാൽ’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ഒരു മ്യൂസിക്കൽ പ്രണയചിത്രമായി ഒരുങ്ങുന്ന ‘ഹാലി’ന്റെ തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയ ആണ്. കോരിച്ചൊരിയുന്ന മഴയുടെ പശ്ചാത്തലത്തിൽ പോലീസ് ബലമായി വേർപെടുത്തുന്ന രണ്ട് കമിതാക്കളെയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ‘ഓർഡിനറി’, ‘മധുര നാരങ്ങ’, ‘തോപ്പിൽ ജോപ്പൻ’, ‘ശിക്കാരി ശംഭു’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് ‘ഹാൽ’. പുതുമുഖം സാക്ഷി വൈദ്യ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.