September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 21, 2026

യുവ സാരഥി വിജിൻ രണ്ടാം ഘട്ട പര്യടനം നടത്തി.

SHARE

കല്യാശേരിയുടെ മനസറിഞ്ഞ വികസനത്തിലൂടെ സമഗ്രമാറ്റത്തിന് വഴിയൊരുക്കിയ യുവ സാരഥിക്ക് നാടാകെ സ്നേഹസമ്പന്നമായവരവേൽപ്പ്. കല്യാശേരിയിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 1400 കോടിയിലേറെ രൂപയുടെ വികസനമെത്തിച്ച എം വിജിൻ വീണ്ടും വോട്ടഭ്യർഥിക്കാനെത്തുമ്പോൾ ഓരോ സ്വീകരണവും ഹൃദ്യമാവുകയാണ്. നാടിൻ്റെ ഏത് കോണിലുള്ളവരെയും തോളത്ത് തട്ടി വിളിക്കാവുന്ന ആത്മ സൗഹൃദം വളർത്തിയ ജനകീയ സ്ഥാനാർഥി വികസനങ്ങൾ എണ്ണിപ്പറഞ്ഞാണ് ജൈത്രയാത്ര തുടരുന്നത്. സർവതലസ്പർശിയായ വികസനത്തിന് അടിത്തറ പാകിയ കല്യാശേരിയുടെ മണ്ണിൽ ഇനി ചെയ്യാനുള്ള കാര്യങ്ങൾ പ്രകടനപത്രികയിലൂടെ വോട്ടർമാർക്ക് മുന്നിൽ സമർപ്പിച്ചാണ് രണ്ടാം ഘട്ട പര്യടനം മുന്നേറുന്നത്.
ഓരോ സ്വീകരണ കേന്ദ്രത്തിലും ഉത്സവ പ്രതീതിയായിരുന്നു. മുത്തുകുടകളും വാദ്യമേളങ്ങളുമായാണ് വരവേറ്റത് പടക്കങ്ങളും സ്വീകരണങ്ങൾക്ക് കൊഴുപ്പേകി. ഏഴോം, മാടായി, കുഞ്ഞിമംഗലം എന്നീ പഞ്ചായത്തുകളിലായിരുന്നു പര്യടനം .ഏഴോം
പോണോളം അങ്കണവാടിക്ക് സമീപത്ത് നിന്നാരംഭിച്ച് നരിക്കോട് അങ്കണവാടി, അരയോളം, കണ്ണോം, കോട്ടക്കിൽ, ബോട്ട് കടവ്, ചെങ്ങൽ ഈസ്റ്റ് , അരയാൽ
അടുത്തില നോർത്ത്, ബീവി റോഡ്, കോഴി ബസാർ, കുണ്ടായിട്ടമ്മൽ മാടായിക്കാവ്, കീയച്ചാൽ, കസ്‌തൂർബ വായനശാല, കൊവ്വപ്പുറം റെയിൽവെഗേറ്റ്, തെരു മാർക്കറ്റ്, തെക്കുമ്പാട് സാംസ്‌കാരിക ക്ലബ്, വണ്ണാച്ചാൽ,
കൈരളി ക്ലബ്, കിഴക്കാനി,
താമരംകുളങ്ങര എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പെരുംമ്പഴ ഗ്രാമത്തിൽ സമാപിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥി എം വിജിൻ, എം വി രാജീവൻ, പി പി ഷാജി ർ, വരുൺ ബാലകൃഷ്ണൻ, എം വി ഷിമ, സ്വാതി പ്രദീപൻ,
പി വി ജിതേഷ്, സന്തോഷ് അയ്യോത്ത്, കെ വി സാഗർ എന്നിവർ സംസാരിച്ചു. കുഞ്ഞിമംഗലം പെരുമ്പുഴ ഗ്രാമത്തിൽ സമാപന പൊതുയോഗം മണ്ഡലം കമ്മിറ്റി അംഗം പി പി പ്രകാശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ പത്മനാഭൻ, പി.വി. ബാബുരാജേന്ദ്രൻ എന്നിവർ സ്ഥാനാർഥി യോടൊപ്പം ഉണ്ടായി.