September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 14, 2026

വിവാഹിതനായ ആണ്‍സുഹൃത്തിനെ കണ്ടു മടങ്ങുമ്പോള്‍ യുവതി വിഷം കഴിച്ചു; പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി

SHARE

കിളിമാനൂർ: വിഷം കഴിച്ച്‌ പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയെ പൊലീസുകാർ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചു. ഇരുചക്ര വാഹനത്തിലായിരുന്ന യുവതി വഴിയില്‍ എവിടെയോ വച്ച്‌ വിഷം കഴിച്ചു. കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം എത്തിയപ്പോള്‍ തല കറക്കം ഉണ്ടായി. ഓടി സബ് ഇൻസ്പെക്ടറുടെ റൂമിലെത്തി വിഷം കഴിച്ചകാര്യം പറയുന്നതിനിടെ ബോധം കെട്ട് വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വെള്ളറട സ്വദേശിനിയായ യുവതി അഞ്ചല്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനെ ഹോസ്പിറ്റലില്‍ കണ്ട് മടങ്ങുമ്പോഴാണ് സംഭവം. ആണ്‍ സുഹൃത്ത് ആത്മഹത്യാശ്രമം നടത്തിയാണ് ആശുപത്രിയിലായതെന്ന് പറയുന്നു. ഇയാള്‍ വിവാഹിതനാണത്രെ.പൊലീസുകാർ ഉടൻ യുവതിയെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ ബാഗില്‍ നിന്ന് ശീതളപാനിയത്തില്‍ കലർത്തിയ അര ലിറ്ററോളം വിഷം കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.