May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

പാകിസ്ഥാനിൽ അസിം മുനീറിനെതിരെ എതിരെ ഉയരുന്നത് വലിയ ജനരോഷം

1 min read
SHARE

പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയ ഭീകരാക്രമണം പാകിസ്ഥാനിൽ രൂക്ഷമായ ആഭ്യന്തര സംഘർഷങ്ങൾക്കാണ് വഴിയൊരുക്കിയത്. പാക് സൈനിക മേധാവി അസിം മുനീറിനെതിരെ എതിരെ പാകിസ്ഥാനിൽ വലിയ ജനരോഷം ആണ് ഉയരുന്നത്.

ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയിലാണ് പഹൽഗാമിന് ശേഷമുള്ള പാകിസ്ഥാൻ. ഇന്ത്യക്കെതിരായ ജനവികാരമിളക്കി വിട്ട് തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കാമെന്ന സൈനിക മേധാവി അസിം മുനീറിന്റെ തന്ത്രമാണ് ദയനീയമായി പാളിയത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ അസീ മുനീർ മാത്രമാണെന്ന് പാകിസ്ഥാനിലെ സൈനിക ഉദ്യോഗസ്ഥനായ ആദിൽ രാജയാണ് പരസ്യമായി പറഞ്ഞതും അസി മുനീർ വീട്ടുതടങ്ങിൽ ആണെന്നും അടക്കം നിരവധി വാർത്തകൾ പാകിസ്ഥാനിൽ നിന്ന് പുറത്തു വരുന്നുണ്ട്.എന്നാൽ ഇതിനൊന്നും സ്ഥിരീകരണം ഇല്ല. അതേസമയം തെഹരിക് ഇ ഇൻസാഫ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമാം ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങുന്നുണ്ട്. ഇമ്രാൻഖാന്റെ പാർട്ടിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിന്ന് വിലക്കുകയും ജയിലാക്കുകയും ചെയ്തതിന്റെ പിന്നിൽ പ്രവർത്തിച്ചത് സൈനിക മേധാവി അസി മുനീറാണ്.അതേസമയം ബലൂചിസ്ഥാൻ സൈന്യവും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. പാകിസ്ഥാനിലെ കുറ്റാ നഗരം സൈന്യം പിടിച്ചെടുത്തു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സാമ്പത്തികമായി പൂർണമായും തകർന്ന പാകിസ്ഥാൻ ഐ എം എഫിൽ നിന്ന് സഹായം ആവശ്യപ്പെട്ട് പോസ്റ്റുകൾ പ്രചരിച്ചിരുന്നു എന്നാൽ തങ്ങളുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിശദീകരണവുമായി പാകിസ്ഥാൻ ധനമന്ത്രാലയം രംഗത്തുവന്നു.