July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 30, 2026

ഇന്റർനാഷണൽ സയന്റിഫിക് സ്റ്റേഷൻ ഓൺ ദി മൂൺ: ചന്ദ്രനിൽ പവർ പ്ലാന്റ് നിർമിക്കാൻ ഒന്നിച്ച് റഷ്യയും ചൈനയും

SHARE

റഷ്യൻ സ്റ്റേറ്റ് കോർപ്പറേഷൻ ഫോർ സ്പേസ് ആക്ടിവിറ്റീസും (Roscosmos) ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷനും (CNSA) ചന്ദ്രനിൽ ഒരു പവർ പ്ലാന്റ് നിർമിക്കുന്ന പദ്ധതിയുടെ കരാറിൽ ഒപ്പുവച്ചു.

നാസി ജർമനിക്കെതിരായ ചെമ്പടയുടെ വിജയത്തിന്റെ 80-ാമത് വാർഷികാഘോഷത്തിന്റെ ഭാ​ഗമായി മോസ്കോവിലെത്തിയ ചൈനിസ് പ്രസിഡന്റ് ഷി ജിൻപിങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ ഒപ്പുവച്ച കരാറുകളിലൊന്നാണ് ചന്ദ്രനിൽ സംയുക്തമായി പവർ പ്ലാന്റ് നിർമിക്കാം എന്നത്.2036 ഓടെ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഇന്റർനാഷണൽ സയന്റിഫിക് സ്റ്റേഷൻ ഓൺ ദി മൂൺ പദ്ധതിയുടെ ഭാ​ഗമായാണ് പവർപ്ലാന്റ് നിർമിക്കുന്നത്.ചന്ദ്രനിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പര്യവേക്ഷണ ശാല പദ്ധതിയിൽ റഷ്യ ചൈന കൂടാതെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ​ഗവേഷണത്തിൽ ഏർപ്പെടും. പദ്ധതിയിൽ പങ്കാളികളാകാൻ മറ്റ് 13 രാജ്യങ്ങൾ കൂടി താത്പര്യം അറിയിച്ചിരുന്നതായി റോസ്‌കോസ്‌മോസ് ഡയറക്ടർ ദിമിത്രി ബകനോവ് കഴിഞ്ഞ ഏപ്രിലിൽ അറിയിച്ചിരുന്നു.ബൊളീവിയ, നിക്കരാഗ്വ, വെനിസ്വേല, ഈജിപ്ത്, എത്യോപ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ദൗത്യത്തിന്റെ ഭാ​ഗമാകാൻ താത്പര്യം പ്രകടിപ്പിച്ച രാജ്യങ്ങൾ.