ജനങ്ങളില്‍ നിന്നും വലിയ പ്രതിഷേധം ഉയരുന്നുണ്ട്, വയനാട് ദുരന്തത്തില്‍ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി

1 min read
SHARE

വയനാട് ദുരന്തത്തില്‍ ഇതുവരെ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രത്യേക ദുരന്തത്തിന്റെ ഭാഗമായി ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനുശേഷം ദുരന്തം സംഭവിച്ച പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം തുക അനുവദിച്ചു.കേന്ദ്രം സഹായം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്. കേന്ദ്രം ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജനങ്ങള്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. അപേക്ഷ നല്‍കുന്നത് ഓണ്‍ലൈന്‍ വഴിയാക്കി ഇതുകാരണം സഹായധനം നല്‍കുന്നതിന് കാലതാമസം ഒഴിവാക്കാനായി. ദാരുണമായ ദുരന്തമാണ് മേപ്പാടിയില്‍ ഉണ്ടായത് ദുരിതാശ്വാസ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കി.ഒരുതരത്തിലുള്ള പരാതിയും ഉണ്ടാക്കാതെയാണ് പ്രവര്‍ത്തനം നടത്തിയത്. പക്ഷേ വ്യാജ വാര്‍ത്തകള്‍ ചിലര്‍ നല്‍കി.ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിന് തടസ്സപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.