തലശ്ശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസ് നേതൃത്വസമ്മേളനത്തിൽ മനോരമ ലേഖകൻ ശ്രീ തോമസ് അയ്യങ്കാനായിൽനെ ആദരിച്ചു.
1 min read

തലശ്ശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസ് നേതൃത്വസമ്മേളനത്തിൽ മനോരമ ലേഖകൻ ശ്രീ തോമസ് അയ്യങ്കാനായിൽനെ ആദരിച്ചു. ജനോപകാരപ്രദമായ വാർത്തകൾ സത്യസന്ധമായും കൃത്യ സമയത്തും റിപ്പോർട്ട് ചെയ്യാൻ ശ്രീ തോമസ് അയ്യങ്കാനായിൽ കാണിക്കുന്ന ആർജ്ജവത്വം മാധ്യമ പ്രവർത്തകർക്ക് മാതൃകയാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോക്ടർ ഫിലിപ്പ് കവിയിൽ പ്രസ്ഥാവിച്ചു. കർഷകർക്കും സാധാരക്കാർക്കും വേണ്ടി തുടർന്നും അദ്ദേഹം തൂലിക ചലിപ്പിക്കട്ടെ എന്ന് മുന്നോറോളം പേർ സംബന്ധിച്ച പ്രതിനിധിസമ്മേളനത്തിൽ ഫാ. കവിയിൽ കണ്ണൂർ ജില്ലയിലെ പൈസക്കരിയിൽ ആശംസിച്ചു.
