കണ്ണൂർ: ഓലക്കണ്ണ് സ്വദേശി സന്തോഷ് (48), ഭാര്യ ദീപ (40)എന്നിവരെയാണ് കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇവർക്ക് കട ബാധ്യത ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.