ആളിയാർ ഡാമിൽ മൂന്ന് എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങി മരിച്ചു
1 min read

തമിഴ്നാട് ആളിയാർ ഡാമിൽ മൂന്ന് എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ കോളേജ് വിദ്യാർഥികളായ ധരുൺ, രേവന്ദ്, ആൻ്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദ യാത്രയ്ക്കെത്തിയ സംഘം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. മറ്റ് വിദ്യാർത്ഥികളും ഡാമിൽ കുളിക്കാൻ ഇറങ്ങിരിയിരുന്നു.
