June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 1, 2025

മുച്ചക്ര വാഹനം വിതരണം ചെയ്തു

1 min read
SHARE

 

ഇരിട്ടി : ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതി മുച്ചക്ര വാഹന വിതരണം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തില്‍ നടത്തി.
ആറളം, അയ്യങ്കുന്ന്, പായം, കീഴല്ലൂർ, കൂടാളി, തില്ലങ്കേരി എന്നീ പഞ്ചായത്തുകളിലെ 8 ഗുണഭോക്താക്കള്‍ക്ക് 8 ലക്ഷം രൂപയുടെ 8 മുച്ചക്രവാഹനങ്ങളാണ് വിതരണം ചെയ്തത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ നജീദ സാദിഖ് അദ്ധ്യക്ഷത വഹിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി. ശോഭ, കെ.എൻ പത്മാവതി, കെ.സി രാജശ്രീ, സുസ്മിത, ജോളി ജോണ്‍ എന്നിവർ പ്രസംഗിച്ചു. എം. ഷീന കണ്ടത്തില്‍ സ്വാഗതവും ജിസ്മി ജോണ്‍ നന്ദിയും പറഞ്ഞു.