May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

അമിതവണ്ണം കുറയ്ക്കാന്‍ മുതിര…

1 min read
SHARE

മുതിര കഴിച്ചാല്‍ കുതിരപ്പോലെ കരുത്തുണ്ടാകും എന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടുകാണും. മുതിരയുടെ ആരോഗ്യപരമായ ഗുണങ്ങള്‍ എടുത്തു പറയുന്ന പഴഞ്ചൊല്ലാണിത്. മുതിരയില്‍ ഗുണങ്ങള്‍ ഏറെയുണ്ട്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും അടങ്ങിയ ഒന്നാണിത്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

മുതിര

മുതിര

ഇന്നത്തെ കാലത്ത് അമിതവണ്ണവും ചാടുന്ന വയറുമെല്ലാം തന്നെ പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇതിനുള്ള പരിഹാരം കൂടിയാണ് മുതിര. അടി വയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് മുതിര. വിശപ്പ് കുറക്കാന്‍ മുതിര സൂപ്പ് കഴിക്കുന്നത് വളരെ നല്ലതാണ്. അമിത വിശപ്പ് പലപ്പോഴും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഉള്ള താല്‍പര്യം വര്‍ധിപ്പിക്കും. ഇത് തടി വര്‍ദ്ധിപ്പിയ്ക്കും. മാത്രമല്ല, ദഹനം മെച്ചപ്പെടുത്താനും മുതിരയിലെ നാരുകള്‍ നല്ലതാണ്. ഇതുപോലെ വിശപ്പ് നിയന്ത്രിച്ച് നിര്‍ത്താനും ഇതേറെ നല്ലതാണ്.

തടി കുറയ്ക്കാനും

തടി കുറയ്ക്കാനും

തടി കുറയ്ക്കാനും അമിതവണ്ണം കുറയ്ക്കാനും മികച്ചതാണ് മുതിരസൂപ്പ്. ഇത് ഭക്ഷണത്തിന് മുന്‍പ് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. മുതിരയ്‌ക്കൊപ്പം വെളുത്തുള്ളി കൂടി ചേര്‍ത്ത് സൂപ്പുണ്ടാക്കാം.മല്ലിയില, ഇഞ്ചി തുടങ്ങിയ ആരോഗ്യകരമായവ ഇതിനൊപ്പം ചേര്‍ക്കുകയും ചെയ്യാം. ഇതല്ലെങ്കില്‍ മുതിര വേവിച്ച് കഴിയ്ക്കാം. ഇതല്ലാതെ പല ആരോഗ്യ ഗുണങ്ങളും മുതിര നമുക്ക് നല്‍കുന്നുണ്ട്.

diabetes

diabetes

കൊളസ്‌ട്രോൾ പോലുള്ള പല രോഗങ്ങൾക്കും ഇത് നല്ലൊരു മരുന്നാണ്. കൊളസ്‌ട്രോൾ രോഗങ്ങളുടെ കാര്യത്തിൽ വില്ലനാണെന്നു തന്നെ വേണം പറയാൻ. രക്തധമനികളിൽ കൊഴുപ്പടിഞ്ഞു കൂടുന്ന ഒന്നായതു കൊണ്ടു തന്നെ കൊളസ്‌ട്രോൾ ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങൾക്കു കാരണമാകുന്നു. പ്രമേഹ രോഗികള്‍ക്കുള്ള മികച്ചൊരു മരുന്നു കൂടിയാണ് ഇത്. മുതിര, ശരീരത്തിലെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ലെവല്‍ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.ഇത്തരം രോഗങ്ങളും പലരിലും അമിതവണ്ണത്തിന് ഇടയാക്കാറുണ്ട്. ഇതിനുള്ള പരിഹാരം കൂടിയാണ് മുതിര.

ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കുള്ള

ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കുള്ള

സ്ത്രീകളിലെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മുതിര. സ്ത്രീകളില്‍ ഉണ്ടാകുന്ന അമിതമായിട്ടുള്ള രക്തസ്രാവം കുറയ്ക്കാന്‍ മുതിര കഴിക്കുന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന അയേണ്‍ സാന്നിധ്യം മൂലമാണ് ഹിമോഗ്ലോബിന്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നത്. പുരുഷന്മാരില്‍ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനും ഇത് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് പുരുഷ ബീജത്തിന്റെ അളവ് കൂട്ടാനും സഹായിക്കുന്നുണ്ട്. ഇതിനായി മുതിര കുതിര്‍ത്തോ അല്ലെങ്കില്‍ വേവിച്ചോ കഴിക്കാവുന്നതാണ്.