മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ലിമിറ്റഡിൽ വിഷ വാതക ചോർച്ച: മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു
1 min read

മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ലിമിറ്റഡിൽ ( എംആർപിഎൽ )വിഷ വാതക ചോർച്ചയെ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു. എംആർപിഎൽ ഓപ്പറേറ്റർമാരായ കേരളത്തിൽ നിന്നുള്ള ബിജിൽ പ്രസാദ് (33),പ്രയാഗ്‌രാജിൽ നിന്നുള്ള ദീപ് ചന്ദ്ര (33)എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഇരുവരെയും എംആർപിഎല്ലിൽ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളിൽ ബോധരഹിതരായി കണ്ടെത്തി.ഇരുവരെയും മുക്കയിലെ ശ്രീനിവാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള ശ്രമത്തിനിടെ ഗദഗിൽ നിന്നുള്ള വിനായക് പരിക്കേറ്റു, ആശുപത്രിയിൽ ഉള്ള ഇയാൾ അപകടനില തരണം ചെയ്തു.ജോലിക്കിടെ എച്ച്2എസ് ഗ്യാസ് ചോർച്ച ഉണ്ടായതാണ് അപകട കാരണം , എംആർപിഎൽ ഫയർ ആൻഡ് സേഫ്റ്റി എത്തി ചോർച്ച അടച്ചതായി കമ്പനി അറിയിച്ചു . മരിച്ചവരുടെ ബന്ധുക്കൾ മംഗളൂരുവിലേക്ക് തിരിച്ചു . ഇവരുടെ പരാതിയിൽ കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
