October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 12, 2026

കോടികൾ കൊയ്ത് ദക്ഷിണ റെയിൽവേ; 2023 ലെ ചരക്ക് വരുമാനം 2300 കോടി

SHARE

ദക്ഷിണ റയിൽവേയുടെ 2023 ലെ ചരക്ക് വരുമാനം 2319.255 കോടി രൂപയെന്ന് കണക്കുകൾ. 2023-24 സാമ്പത്തിക വർഷത്തിൽ 2023 നവംബർ വരെ ലോഡ് ചെയ്ത ചരക്കുകളുടെ അളവ് 26.082 ദശലക്ഷം ടൺ ആണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനത്തേക്കാൾ 16.52 കോടി രൂപയാണ് അധികമായി ഈ വർഷം ലഭിച്ചത്.2023 നവംബറിൽ ദക്ഷിണ റെയിൽവേ 3.289 മെട്രിക് ടൺ ചരക്ക് ലോഡിംഗ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ 12 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കൽക്കരി, പിഒഎൽ, സിമന്റ്, ഭക്ഷ്യധാന്യങ്ങൾ, രാസവളങ്ങൾ എന്നിവയാണ് വരുമാനത്തിലെ വർദ്ധനവിന് സഹായകമായത്. റെയിൽവേ കഴിഞ്ഞ വർഷം 105905.1 കോടി രൂപയിൽ നിന്ന് 110007.5 കോടി രൂപ സമ്പാദിച്ചു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 4102.445 കോടി രൂപയുടെ പുരോഗതിയാണ്.