സ്കൂൾവാനിൽ ട്രെയിനിടിച്ചു; നാല് പേർക്ക് ദാരുണാന്ത്യം; അപകടം ചെന്നൈയിൽ
1 min read

സ്കൂൾ വാനിൽ ട്രെയിനിടിച്ച് അപകടം. അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. മരിച്ചതിൽ രണ്ട് വിദ്യാർഥികളാണെന്നാണ് വിവരം. തമിഴ്നാട്ടിലെ ചെന്നൈയിലെ കടലൂരിലാണ് അപകടം നടന്നത്. പത്ത് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ വിദ്യാർഥികളെ ചികിത്സയ്ക്കായി കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആദ്യ റിപ്പോർട്ടുകൾ പ്രകാരം സ്കൂൾ വാൻ ഡ്രൈവർ പാളം മുറിച്ചുകടക്കുന്നതിനിടെ എതിരെ വരുന്ന ട്രെയിൻ ശ്രദ്ധിച്ചില്ല. രാവിലെ 7 മണിയോടെ കടലൂരിൽ നിന്ന് മയിലാടുതുറൈയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ വലിച്ചിഴച്ച് നിരവധി അടി ദൂരത്തേക്ക് നീങ്ങിപോയതായും, വാൻ പൂർണ്ണമായും തകർന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.അപകടത്തിൽ റെയിൽവേയും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആളില്ലാത്ത ലെവൽ ക്രോസിലാണ് അപകടം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
