ക്ഷേമ പെൻഷൻ രണ്ട് ഗഡു വെള്ളി മുതൽ കിട്ടിത്തുടങ്ങും

1 min read
SHARE

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ട് ഗഡു പെൻഷൻ വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപ വീതം ലഭിക്കുക. വെള്ളിയാഴ്‌ച മുതൽ പെൻഷൻ ലഭിച്ച് തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും.

മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.