സൈനിക ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു; അഞ്ച് പേര്‍ക്ക് പരുക്ക്

1 min read
SHARE

ജമ്മു കാശ്മീരിലെ ബന്ദിപ്പൂര്‍ ജില്ലയില്‍ സൈനിക ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ട്രക്ക് കുന്നില്‍മുകളില്‍ നിന്നും കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

സദാര്‍ കൂട്ട് പായേന്‍ പ്രദേശത്തെ ഒരു ചരിവ് തിരിയുന്നതിനിടയില്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരുക്കേറ്റ ചില സൈനികരുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നാലെ പരുക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രണ്ടുപേര്‍ മരിച്ചു.

 

സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ 24നും ജമ്മുകശ്മീരില്‍ സമാനമായ അപകടം നടന്നിരുന്നു. 350 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് സൈനിക വാഹനം പതിച്ച് അഞ്ചു സൈനികരാണ് വീരമൃത്യു വരിച്ചത്. അഞ്ചു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നവംബര്‍ നാലിന് രജൗരി ജില്ലയില്‍ റോഡില്‍ നിന്നും തെറിച്ച സൈനിക വാഹനം മലയിടുക്കിലേക്ക് വീണ് സൈനികന്‍ മരിച്ചിരുന്നു.