June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 16, 2026

അമേരിക്കയിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം; പെറ്റ് ഷോപ്പിലുണ്ടായിരുന്ന 500ലധികം പക്ഷികളും മൃഗങ്ങളും ചത്തു

SHARE

അമേരിക്കയിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തിൽ അഞ്ചൂറിലധികം പക്ഷികളും മൃഗങ്ങളും ചത്തു. ഡാളസിലെ പ്ലാസ ലാറ്റിന എന്ന ഷോപ്പിംഗ് മാളിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. മാളിനുള്ളിൽ പ്രവർത്തിച്ച് വന്നിരുന്ന പെറ്റ് ഷോപ്പിലുണ്ടായിരുന്ന മൃഗങ്ങളാണ് തീപിടിത്തത്തിൽ ചത്തത്.

പക്ഷികളും മൃഗങ്ങളും ഉൾപ്പടെ 579 വളർത്തുമൃഗങ്ങളാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.തീപിടിത്തം മൂലം ഉണ്ടായ കടുത്ത പുകയാൻ മരണ കാരണം.

 

രാവിലെ ഉണ്ടായ തീപിടിത്തം രാവിലെ 11 മണിയോടെ ആണ് അണയ്ക്കാൻ കഴിഞ്ഞത്. 45ഓളം ഫയർ എഞ്ചിനുകളുടെ സഹായത്താൽ ഏകദേശം 2 മണിക്കൂറോളം എടുത്തതാണ് തീ അണച്ചത്.അതേസമയം അപകടത്തിൽ ആർക്കും പരുക്ക് പറ്റിയിട്ടില്ല.അതേസമയം അപകടത്തിൽ ഷോപ്പിംഗ് മാൾ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീപിടുത്തത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമല്ല.