പൊതു ആവശ്യ ഫണ്ടിൽ രണ്ടു ഗഡു കൂടി നൽകി; തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 421 കോടി രൂപകൂടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ

1 min read
SHARE

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 421 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടിൽ (ജനറൽ പർപ്പസ്‌ ഫണ്ട്‌) രണ്ടു ഗഡു കൂടി അനുവദിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി ജൂൺ, ജൂലൈ മാസങ്ങളിലെ ഗഡുക്കളായി 421 കോടി രൂപയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 299 കോടി കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 20 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക്‌ 14 കോടിയും, മുൻസിപ്പാലിറ്റികൾക്ക്‌ 52 കോടിയും, കോർപറേഷനുകൾക്ക്‌ 36 കോടി രൂപയുമാണ്‌ ലഭിക്കുക. കഴിഞ്ഞ മേയിൽ 211 കോടി അനുവദിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ഈ സാമ്പത്തിക വർഷം ഇതുവരെ 3718 കോടി രൂപ നൽകി. വരുമാനം കുറവായ 51 ഗ്രാമപഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റുകൾക്കുമായി അനുവദിച്ച 15 കോടി രൂപ ഗ്യാപ്‌ ഫണ്ടും ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.