April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 23, 2026

ഒരു വര്‍ഷത്തിലധികം വാലിഡിറ്റി; കിട്ടിയ ചാന്‍സില്‍ ആളെ പിടിക്കാന്‍ ബിഎസ്എന്‍എല്ലിന്‍റെ വമ്പന്‍ പ്ലാന്‍

SHARE

രാജ്യമെമ്പാടും 4ജി സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഇതിനൊപ്പം മികച്ച പുതിയ പ്ലാനുകളും ബിഎസ്എന്‍എല്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതി എയര്‍ടെല്ലും റിലയന്‍സ് ജിയോയും വോഡഫോണ്‍ ഐഡിയയും താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധനേടുകയാണ് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്‍റെ രണ്ട് ആകര്‍ഷകമായ വാര്‍ഷിക റീച്ചാര്‍ജ് പ്ലാനുകളെ കുറിച്ച് അറിയാം.

395 ദിവസ പ്ലാന്‍

395 ദിവസത്തെക്കും 365 ദിവസത്തേക്കുമുള്ള 4ജി റീച്ചാര്‍ജ് പ്ലാനുകളാണിവ. 395 ദിവസത്തെ റീച്ചാര്‍ജില്‍ ദിവസവും രണ്ട് ജിബി വരെ അതിവേഗ ഡാറ്റ ആസ്വദിക്കാം. രണ്ട് ജിബിക്ക് ശേഷം 40 കെബിപിഎസ് ആയിരിക്കും ഇന്‍റര്‍നെറ്റ് വേഗത. ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോളും ദിവസവും 100 എസ്‌എംഎസുകളും ഈ പ്ലാനിനൊപ്പം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. രാജ്യമാകെ ഫ്രീ റോമിംഗുമുണ്ട്. 2399 രൂപയാണ് 395 ദിവസത്തേക്കുള്ള റീച്ചാര്‍ജിനുള്ള തുക.

365 ദിവസ പ്ലാന്‍

365 ദിവസത്തേക്കുള്ള റീച്ചാര്‍ജില്‍ ആകെ 600 ജിബി ഡാറ്റയാണ് കിട്ടുക. രാജ്യമെമ്പാടും ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോള്‍ ഈ റീച്ചാര്‍ജ് പ്ലാനിലും ലഭ്യമാണ്. ദിവസം 100 എസ്എംഎസ് വീതവും ആസ്വദിക്കാം. 1999 രൂപയാണ് 365 ദിവസത്തെ ഈ റീച്ചാര്‍ജ് പ്ലാനിന് ചിലവാകുക.