അഖിലേന്ത്യ ഫയർ സർവീസ് മീറ്റിൽ ഇരട്ട മെഡൽ നേട്ടവുമായി കെ.വി. രാജീവൻ

ബംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ ഫയർ സർവീസ് മീറ്റിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച് ചെങ്ങളായി പെരിങ്കോന്ന് സ്വദേശിയും വിമുക്ത ഭടനുമായ കെ വി രാജീവൻ നാടിന് അഭിമാനമായി. മത്സരത്തിലെ ‘അൾട്ടിമേറ്റ് ഫയർ ഫൈറ്റർ’ (50+) വിഭാഗത്തിൽ സ്വർണ മെഡലും ‘സ്റ്റെയർ റൺ എഫ്എഫ്ജി’ ഇനത്തിൽ വെങ്കല മെഡലുമാണ് രാജീവൻ കരസ്ഥമാക്കിയത്. ഈ മികച്ച പ്രകടനത്തോടെ ഓസ്ട്രേലിയയിൽ നടക്കുന്ന അന്താരാഷ്ട്ര പോലീസിങ് ആൻഡ് ഫയർ സർവീസ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ഇദ്ദേഹം യോഗ്യത നേടി.
കേരളത്തിൽ നിന്ന് ഈ അന്താരാഷ്ട്ര മീറ്റിലേക്ക് യോഗ്യത നേടിയ ഏക വ്യക്തി കൂടിയാണ് രാജീവൻ. കായിക ക്ഷമതയും കഠിനാധ്വാനവും കൈമുതലാക്കി രാജ്യത്തിനായി അന്താരാഷ്ട്ര വേദിയിൽ മത്സരിക്കാൻ ഒരുങ്ങുന്ന രാജീവന് നാടൊട്ടുക്കും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഭാര്യ: സുനിത രാജീവ്. മക്കൾ: അർജുൻ രാജീവ്, ആകാശ് രാജീവ്.

