ഭര്‍തൃമാതാവിന്റെ അപമാനം സഹിക്കാന്‍ വയ്യ, ജീവനെടുക്കാന്‍ മരുന്ന് നല്‍കണം; ഡോക്ടര്‍ക്ക് സന്ദേശമയച്ച യുവതിക്കെതിരെ കേസ്
1 min read

ഭര്‍ത്താവിന്റെ മാതാവിനെ കൊലപ്പെടുത്താന്‍ മരുന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിലൂടെ ഡോക്ടര്‍ക്ക് നിരന്തരം സന്ദേശമയച്ച യുവതിക്കെതിരെ കേസെടുത്തു. ബെംഗളുരുവിലാണ് സംഭവം. സഹാനയെന്നാണ് യുവതി ഡോക്ടരോട് സ്വയം പരിചയപ്പെടുത്തിയത്. ബെംഗളുരുവിലെ സഞ്ജയ് നഗറിലെ ഡോക്ടര്‍ സുനില്‍ കുമാറിനാണ് യുവതി സന്ദേശം അയച്ചത്.ഡോക്ടറിന്റെ ജോലി ജീവനെടുക്കയല്ലെന്നും അതിനാല്‍ സഹായിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞെങ്കിലും യുവതി വീണ്ടും ശല്യം തുടരുകയായിരുന്നു. ഭര്‍തൃമാതാവ് പതിവായി അപമാനിക്കുകയാണെന്നായിരുന്നു യുവതി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നതോടെ ഡോക്ടര്‍ പൊലീസിനെ സമീപിച്ചു.
സമൂഹമാധ്യമത്തില്‍ സജീവമായ ഡോക്ടര്‍ ആരോഗ്യ വിഷയങ്ങളില്‍ വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. അതേസമയം സന്ദേശം അയച്ച നമ്പര്‍ കേന്ദ്രീകരിച്ച് ഇതിന് പിന്നിലുള്ളയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
