യുവതി കൺവൻഷൻ സംഘടിപ്പിച്ചു.

1 min read
SHARE

 

 

ശ്രീകണ്ഠപുരം: എ.ഐ. വൈ. എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങളായിൽ യുവതി കൺവൻഷൻ സംഘടിപ്പിച്ചു. ടി.വി. കമ്മാരൻ നമ്പ്യാർ നഗറിൽ നടന്ന പരിപാടി എ .ഐ . വൈ. എഫ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് പി.വി ശ്രുതിയുടെ അധ്യക്ഷതയിൽ എ.ഐ. വൈ. എഫ് സംസ്ഥാന യുവതി കൺവീനർ വിനീത വിൻസൻറ് ഉദ്ഘാടനം ചെയ്തു, അഡ്വ. പി അജയകുമാർ, കെ വി സാഗർ, കെ.ആർ ചന്ദ്രകാന്ത്, കെ.എം. സപ്ന, ടി.കെ വത്സലൻ, വി.നിമിഷ, ശരൺ കെ.എസ്, എം.ഗോപി എന്നിവർ സംസാരിച്ചു. വൈകുന്നേരം ചെങ്ങളായി ടൗണിൽ ഇ.കെ. നാരായണൻ നമ്പ്യാർ നഗറിൽ നടന്ന പൊതു സമ്മേളനം മഹിള സംഘം ഇരിക്കൂർ മണ്ഡലം സെക്രട്ടറി ബിന്ദു സുനീഷിൻ്റെ അദ്ധ്യക്ഷതയിൽ സംഗീത സംവിധായകൻ എ.എം ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.വി. രജീഷ്, പയ്യൻ ഷൈജു, എം. അഗേഷ് എന്നിവർ സംസാരിച്ചു.