ഉയിരിനും ഉലകിനുമൊപ്പം കൊച്ചിയിൽ ക്രിസ്മസ് ആഘോഷിച്ച് നയൻതാര.
1 min read

കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിച്ച് നയൻതാര. കൊച്ചിയിൽ അമ്മയ്ക്കും പ്രിയതമനും മക്കൾക്കുമൊപ്പമായിരുന്നു നയൻസിന്റെ ക്രിസ്മസ് ആഘോഷം.സ്നേഹത്തിലും പ്രാര്‍ഥനയിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകളെന്ന അടിക്കുറിപ്പോടെയാണ് ചുവപ്പ് നിറത്തിലെ വസ്ത്രമണിഞ്ഞുള്ള ഉയിരിന്‍റെയും ഉലഗിന്‍റെയുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. മക്കളായ ഉയിരിനും ഉലഗിനുമൊപ്പം പ്രിയതമൻ വിഘ്നേഷിനെയും അമ്മയുടെയും ചിത്രങ്ങളില്‍ കാണാം. കുഞ്ഞുങ്ങൾ നയൻതാരയുടെ അമ്മയുടെ മടിയിലിരിക്കുന്ന ഫോട്ടോ യും പങ്കുവെച്ചിട്ടുണ്ട്.
