ജ്യോതിമൽഹോത്രക്കൊപ്പം യാത്ര ചെയ്ത വി മുരളീധരൻ: വീഡിയോ പുറത്തുവന്നപ്പോൾ വെട്ടിലായി ബിജെപി നേതാക്കൾ
1 min read

പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം വിവാദമാക്കി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. കേരള ടൂറിസത്തിന്റെ പ്രമോഷന്റെ ഭാഗമായി വ്ലോഗ് ചെയ്യാൻ 2025 ജനുവരിയിലാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത്.
2025 മെയിൽ പഹൽഗാം ഭീകരാക്രമണത്തിനു ശേഷമാണ് ജ്യോതി മൽഹോത്ര അറസ്റ്റിലാകുന്നത്. വിഷയത്തിൽ കേരള ടൂറിസം മന്ത്രിയെ അനാവശ്യമായി കരിവാരിതേക്കാനാണ് ബിജെപി നേതാക്കൾ ശ്രമിച്ചത്. ഇപ്പോൾ ആ കരി സ്വയം മുഖത്തായതിന്റെ വിഷമത്തിലാണ് ബിജെപി നേതാക്കൾ.
ജ്യോതി മൽഹോത്ര കേരളത്തിലെത്തിയ സമയം വി മുരളീധരനോട് ഒപ്പം സഞ്ചരിക്കുന്ന വീഡിയോ പുറത്തെത്തിയതോടെയാണ് ബിജെപി നേതാക്കൾ വെട്ടിലായത്. വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസമാണ് വി മുരളീധരനൊപ്പം ജ്യോതി മൽഹോത്ര യാത്ര ചെയ്യുന്നത്.
ബിജെപിയുമായുള്ള ജ്യോതി മൽഹോത്രയുടെ ബന്ധം നേരത്തെയും ചർച്ചയായതാണ്. പാകിസ്ഥാനിലേക്ക് പോകുന്ന വ്ലോഗ് ചെയ്യുന്ന സമയം പട്ടാളക്കാരനോട് ഹരിയാന ബിജെപി ടീം എന്നാണ് ജ്യോതി മൽഹോത്ര പരിചയപ്പെടുത്തിയത്.
