നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും
1 min readവെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പായം ട്രാൻസ്‌ഫോമർ പരിധിയിൽ ഏപ്രിൽ 28 വെള്ളി രാവിലെ എട്ട് മുതൽ 10 മണി വരെയും പുത്തൂർ-ഒയോളം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയും ചൈതന്യ മൈക്രോൺ, ഈസ്റ്റേൺ ക്രഷർ, പൂതേങ്ങ, കുണ്ടനാട്ടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ സെന്റ് ജെയിംസ്, ജനകീയം റോഡ്, ഒണ്ടേന്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 28 വെള്ളി രാവിലെ 7.15 മുതല്‍ 12 മണി വരെയും ഗ്രാമീണ വായനശാല, കപ്പക്കടവ്, ദേശബന്ധു, പോര്‍ട്ട് ക്വാര്‍ട്ടേഴ്സ് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ 12 മണി വരെയും മൂന്ന് നിരത്ത്, എം ഇ വുഡ്, കക്കം പാലം പോര്‍ട്ട് റോഡ്, പൊയ്ത്തും കടവ്, മില്‍ റോഡ്, വത്സന്‍ കട എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.