April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 18, 2025

വേട്ട – ഗജേന്ദ്രൻ വാവയുടെ ത്രില്ലെർ ചിത്രം വരുന്നു.

1 min read
SHARE

ചിത്രകാരനും, ക്യാമറാമാനുമായ ഗജേന്ദ്രൻ വാവ സംവിധാനവും, എഡിറ്റിംഗും നിർവ്വഹിച്ച ചിത്രമാണ് വേട്ട. ആതിരപ്പള്ളി, പൊന്മുടി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ത്രില്ലർ ചിത്രമായ വേട്ട ട്രാവൻകൂർ മൂവീസിൻ്റെ ബാനറിലാണ് നിർമ്മിച്ചത്.പഠിപ്പിച്ച് വലുതാക്കിയ മാതാപിതാക്കളെ മറന്ന് കാമുകീകാമുകന്മാരുടെ പുറകേ ഇറങ്ങിത്തിരിക്കുന്ന കുട്ടികൾക്കുള്ള മുന്നറിയിപ്പാണ് വേട്ട എന്ന ചിത്രം. ഇങ്ങനെയുള്ളവരെ വേട്ടയാടാൻ ഒരു സമൂഹം കാത്തിരിക്കുന്നു. ജാഗ്രതയോടെ മുന്നോട്ടു പോവുക…

 

 

ഗൗരി എന്ന കോളേജ് കുമാരിക്ക് പെട്ടന്നാണ്, കാമുകനോടൊത്ത് ഒളിച്ചോടണമെന്ന് തോന്നിയത്. ഒരു നിമിഷം അവൾ തൻ്റെ മാതാപിതാക്കളെ മറന്ന്, കാമുകനോടൊത്ത് ഒളിച്ചോടി.ഒരു കൊടും കാടിൻ്റെ നടുവിലൂടെയുള്ള യാത്രയിൽ പെട്ടന്ന് കാമുകനെ കാണാതായി. ആകെ പരിഭ്രമിച്ചു പോയ ഗൗരി, കാടിൻ്റെ ഭീകരതയിലൂടെ അലഞ്ഞു.തുടർന്നുണ്ടാവുന്ന സംഭവങ്ങൾ എല്ലാ പ്രേക്ഷകരെയും ഞെട്ടിപ്പിക്കും!

 

 

ഗൗരി എന്ന കഥാപാത്രത്തെ ഗൗരിയും, കൊടുംകാട്ടിൽ ഗൗരി കണ്ടു മുട്ടുന്ന ഡ്രൈവർ ജോണിയായി പ്രമുഖ നാടകനടൻ സുദർശനൻ കുടപ്പനമൂടും വേഷമിടുന്നു.

 

 

ട്രാവൻകൂർ മൂവിസിനു വേണ്ടി ഗജേന്ദ്ര വാവ സംവിധാനവും, എഡിറ്റിംങും നിർവഹിക്കുന്ന വേട്ട എന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ – പ്രവീൺ, ക്യാമറ -ജോഷ്വാ റെണോൾഡ്‌, സദാൻ ടോപ്, ഗാനരചന – അരുമാനൂർ രതികുമാർ, സംഗീതം – ശ്യാം എസ്.സാലഗം, ആലാപനം – ഷെറി ചോറ്റാനിക്കര ,എമ്മഔസേപ്പ്, അസോസിയേറ്റ് ഡയറക്ട്ടേഴ്സ് -ശ്രാവൺ ബിജു, ഷിഹാബുദീൻ പി.കെ, സ്പെഷ്യൽ എഫക്ട്- ജീനകൃഷ്ണ, മേക്കപ്പ് – മോഹൻ രാജ്, ആർട്ട് – ബിജു കെ. ആർ, പ്രൊഡക്ഷൻ കൺട്രോളർ- ടി.കെ.സജീവ്കുമാർ, ലൊക്കേഷൻ മാനേജർ – ശിവദാസൻമുറുക്കുമ്പുഴ, സ്റ്റുഡിയോ – ബെൻസൺ ക്രിയേഷൻ, റെക്കോർഡിസ്റ്റ് – കിരൺ വിശ്വ, പരസ്യകല -വാവാസ് ഗ്രാഫിക്സ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് – ധന്യ, സ്നേഹ, പി.ആർ.ഒ- അയ്മനം സാജൻ.

 

 

സുദർശനൻ കുടപ്പനമൂട്, ഗൗരി, വിക്കി, ഷിബു വിതുര, ശിവദാസൻ, അജികുമാർ, അജയകുമാർ, ബിന്ദു മുരളി, നവാസ്, ഷിജി, രാഹുൽ, വിഷ്ണു, അനിക്കുട്ടൻ എന്നിവർ അഭിനയിക്കുന്നു