കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് തടവുശിക്ഷയും പിഴയും വിധിച്ച് വിജിലൻസ് കോടതി
1 min readപാലക്കാട്: പാലക്കാട് കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി ശിക്ഷിച്ചു. പാലക്കാട് അമ്പലപ്പാറ പഞ്ചായത്തിൽ 2011ല്‍ സെക്രട്ടറി ആയിരുന്ന എൻ. ആർ. രവീന്ദ്രനെയാണ് വിജിലൻസ് കോടതി ശിക്ഷിച്ചത്. ഒരു കൊല്ലം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കെട്ടിട നമ്പർ അനുവദിക്കാനായി അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ വിജിലൻസ് പിടിയിലായത്.