August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

വിജയ്‌യുടെത് ‘സുനാമി ജാതകം’ വലിയ വിജയങ്ങൾ ഇനിയും കൈവരിക്കും!; വിജയ്‌യുടെ ജ്യോത്സ്യൻ ഇനി ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി.

SHARE

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രാഷ്ട്രീയ വിഭാഗം പ്രത്യേക ഓഫീസറായി റിക്കി രാഥൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിഭാഗം പ്രത്യേക ഓഫീസറായി നിയമിച്ചുകൊണ്ട് പ്രിൻസിപ്പൽ സെക്രട്ടറി റീത്ത ഹരീഷ് താക്കർ ഉത്തരവിറക്കി. ഇദ്ദേഹം ജോസഫ് വിജയ്‌യുടെ വിശ്വസ്ത ജ്യോതിഷിയും, തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക വക്താവുമാണ്.

വിജയ്‌യുടെ ജാതകം ഒരു ‘സുനാമി ജാതകം’ ആണെന്നും അദ്ദേഹം വലിയ വിജയങ്ങൾ കൈവരിക്കുമെന്നും ഇദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു. നേരത്തെ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജ്യോതിഷിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് ഈ നിയമനം നടന്നിരിക്കുന്നത്.ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായരായ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി വിജയ് നേടിയ ഈ ‘സൂനാമി’ വിജയം മാസങ്ങൾക്ക് മുൻപേ പ്രവചിച്ച വ്യക്തിയാണ് ഇദ്ദേഹം.

നാല് പതിറ്റാണ്ടിലേറെയായി ജ്യോതിഷ രംഗത്ത് സജീവമായ രാഥൻ പണ്ഡിറ്റ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ-ബിസിനസ് പ്രമുഖരുടെ വിശ്വസ്തനായ ആത്മീയ ഉപദേശകനാണ്.രാഷ്ട്രീയ മാറ്റങ്ങൾ കൃത്യമായി മുൻകൂട്ടി പറയുന്നതിൽ രാഥൻ പണ്ഡിറ്റിന് പ്രത്യേക വൈദഗ്ധ്യമുണ്ടെന്നാണ് അനുയായികൾ വിശ്വസിക്കുന്നത്. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാഥൻ പണ്ഡിറ്റ് ചെന്നൈയിലെ വിജയിന്റെ  വസതിയിലെത്തി അദ്ദേഹത്തെ നേരിട്ട് കണ്ട് അഭിനന്ദിച്ചു.