May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 3, 2025

വിറ്റമിന്‍ ‘ഡി’ ആളിത്തിരി കേമനാ.

1 min read
SHARE

 

വിറ്റമിൻ ഡിയെക്കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, അതെങ്ങനെ ലഭിക്കുമെന്നും അത് കുറഞ്ഞാൽ എന്തെല്ലാം സംഭവിക്കുമെന്നും മറ്റും പലർക്കും അറിയാൻ വഴിയില്ല. ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായ ഘടകങ്ങളിലൊന്നാണ് വിറ്റമിന്‍ ഡി. ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനും പല അസുഖങ്ങളെയും പ്രതിരോധിക്കാനും വിറ്റമിൻ ഡി പ്രധാനമാണ്. നിശ്ചിത അളവിൽ വിറ്റമിൻ ഡി ശരീരത്തിൽ ഇല്ലെങ്കിൽ ചെറുതും വലുതുമായ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് വഴിവെക്കും.

മത്സ്യവും മീനെണ്ണയും

കൊഴുപ്പില്‍ അലിയുന്ന വിറ്റമിന്‍ ഡി പ്രകൃതിയില്‍ കാണപ്പെടുന്ന സ്റ്റിറോയ്ഡ് വിഭാഗത്തിലുള്ളതാണ്. സാധാരണ നാം കഴിക്കുന്ന മത്സ്യവിഭവങ്ങള്‍, മീനെണ്ണ, കോഡ് ലിവര്‍ ഓയില്‍, സസ്യാഹാരങ്ങള്‍ തുടങ്ങിയവയില്‍നിന്നെല്ലാം ശരീരത്തിന് ആവശ്യമായ വിറ്റമിന്‍ ഡി ലഭിക്കും. ത്വക്കിലുള്ള 7 ഡീഹൈഡ്രോ കൊളസ്ട്രോളിനെ അള്‍ട്രാവയലറ്റ് രശ്മികൾ വിറ്റമിന്‍ ഡിയുടെ ഒരു രൂപഭേദമാക്കി മാറ്റുന്നു. ഇത് 25 ഹൈഡ്രോക്സി വിറ്റമിന്‍ ഡിയായി മാറ്റി കരളില്‍ ശേഖരിക്കപ്പെടുന്നു. 25 ഹൈഡ്രോക്സി വിറ്റമിന്‍ ഡി പരിശോധിച്ചുകൊണ്ട്‌ ശരീരത്തിലെ വിറ്റമിന്‍ ഡി അളവ് കണ്ടെത്താന്‍ കഴിയും.

വെയിലും വിറ്റാമിനും തമ്മിൽ ബന്ധമുണ്ടോ…?

സാധാരണ 90 ശതമാനം വിറ്റമിന്‍ ഡിയും ത്വക്കില്‍നിന്നാണ് ഉണ്ടാകുന്നത്. ഇരുണ്ട ചര്‍മമുള്ളവരില്‍ ത്വക്കില്‍ മെലാനിന്‍ അളവ് കൂടുതലായതിനാല്‍ വിറ്റമിന്‍ ഡി ഉൽപാദനം കുറവായിരിക്കും. മെലാനിന്‍ കൂടുതലുള്ള വെളുത്ത ചര്‍മമുള്ളവരില്‍ 11നും 3നും ഇടയില്‍ ഏകദേശം ഒരു മണിക്കൂര്‍ വെയിലേല്‍ക്കുന്നത് വഴി ആവശ്യത്തിനുള്ള വിറ്റമിന്‍ ഡി ത്വക്കില്‍ രൂപപ്പെടും. മെലാനിന്‍ കുറഞ്ഞ ഇരുണ്ട ചര്‍മമുള്ളവര്‍ കൂടുതല്‍ സമയം വേയിലേല്‍ക്കേണ്ടതായി വരും.

കുട​ലി​ല്‍നി​ന്ന് കാ​ത്സ്യ​വും ഫോ​സ്ഫ​റ​സും ആ​ഗി​ര​ണം​ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കു​ക​യെ​ന്ന​താ​ണ് വി​റ്റ​മി​ന്‍ ഡി​യു​ടെ പ്ര​ധാ​ന ധ​ര്‍മം. കൂ​ടാ​തെ എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നാ​ഡി​ക​ളും പേ​ശി​ക​ളും ത​മ്മി​ല്‍ സം​വേ​ദ​നം ന​ട​ത്തു​ന്ന​തി​നും വി​റ്റ​മി​ന്‍ ഡി ​സ​ഹാ​യി​ക്കും. ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടു​ന്ന​തി​നും വി​റ്റ​മി​ന്‍ ഡി​ക്ക് വ​ലി​യ പ​ങ്കു​ണ്ട്. ര​ക്തം ക​ട്ട​പി​ടി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക, കോ​ശ​ങ്ങ​ളു​ടെ അ​മി​ത വി​ഘ​ട​നം ത​ട​യു​ക, അ​സ്ഥി​ക​ളു​ടെ ധാ​തു​വ​ത്ക​ര​ണ​ത്തി​ന് സ​ഹാ​യി​ക്കു​ക തു​ട​ങ്ങി​യ​വ​ക്കും വി​റ്റ​മി​ന്‍ ഡി ​ശ​രീ​ര​ത്തി​ലു​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

വി​റ്റ​മി​ന്‍ ഡി ​കു​ട്ടി​ക​ളി​

കു​ട്ടി​ക​ളി​ല്‍ വി​റ്റ​മി​ന്‍ ഡി​യു​ടെ അ​ഭാ​വം കാ​ര​ണം റി​ക്ക​റ്റ്സ് എ​ന്ന രോ​ഗ​വും മു​തി​ര്‍ന്ന​വ​രി​ല്‍ ഓ​സ്റ്റി​യോ മ​ലേ​സി​യ എ​ന്ന അ​വ​സ്ഥ​യു​മു​ണ്ടാ​കു​ന്നു. കൂ​ടാ​തെ, ശ​രീ​ര​കോ​ശ​ങ്ങ​ള്‍ക്ക് പു​റ​ത്തു​ള്ള ദ്രാ​വ​ക​ങ്ങ​ളി​ല്‍ കാ​ത്സ്യം, അ​​േയ​ണ്‍ എ​ന്നി​വ കു​റ​യു​ന്ന​തുമൂ​ല​മു​ണ്ടാ​കു​ന്ന ഹൈ​പോ​കാ​ല്‍സീ​മി​ക് ടെ​റ്റ​നി എ​ന്ന അ​വ​സ്ഥ​യും ചി​ല​രി​ല്‍ വി​റ്റ​മി​ന്‍ ഡി​യു​ടെ കു​റ​വുമൂ​ലം ക​ണ്ടു​വ​രു​ന്നു.

എ​ന്തു​ ചെ​യ്യ​ണം…?

മ​ത്സ്യ​ങ്ങ​ള്‍, ഇ​ല​ക്ക​റി​ക​ള്‍, ധാ​ന്യ​ങ്ങ​ള്‍, മു​ട്ട തു​ട​ങ്ങി​യ​വ​യി​ല്‍നി​ന്ന് ആ​വ​ശ്യ​ത്തി​ന് വി​റ്റ​മി​ന്‍ ഡി ​ല​ഭി​ക്കും. കു​ട​ലി​ലെ കൊ​ഴു​പ്പി​ന്‍റെ ആ​ഗി​ര​ണ​ത്തി​ന​നു​സ​രി​ച്ചാ​ണ് ശ​രീ​ര​ത്തി​ല്‍ വി​റ്റ​മി​ന്‍ ഡി​യു​ടെ ആ​ഗി​ര​ണ​ത്തി​ന്‍റെ തോ​ത്. കൊ​ഴു​പ്പി​ന്‍റെ ആ​ഗി​ര​ണം കു​റ​ഞ്ഞാ​ല്‍ വി​റ്റ​മി​ന്‍ ഡി​യു​ടെ ആ​ഗി​ര​ണ​ത്തി​ലും ആ​നു​പാ​തി​ക​മാ​യ കു​റ​വ് സം​ഭ​വി​ക്കും.

വി​റ്റ​മി​ന്‍ ഡി​യു​ടെ അ​ഭാ​വം കാ​ര​ണം എ​ല്ലു​ക​ളു​ടെ മി​ന​റ​ലൈ​സേ​ഷ​ന്‍ കൃ​ത്യ​മാ​യി ന​ട​ക്കാ​ത്ത​തി​നാ​ലാ​ണ് കു​ട്ടി​ക​ളി​ല്‍ റി​ക്ക​റ്റ്സും മു​തി​ര്‍ന്ന​വ​രി​ല്‍ ഓ​സ്റ്റി​യോ മ​ലേ​സി​യ​യും ഉ​ണ്ടാ​കുന്നത്. ഒ​രു വ​യ​സ്സു​ള്ള കു​ട്ടി​ക​ളി​ലാ​ണ് റി​ക്ക​റ്റ്സ് പ്ര​ധാ​ന​മാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. ആ​ഹാ​ര​ത്തി​ല്‍ വി​റ്റ​മി​ന്‍ ഡി​യു​ടെ അ​ള​വ് കു​റ​യു​ന്ന​താ​ണ് കാ​ര​ണം. അ​ടു​ത്ത​ടു​ത്ത ഗ​ര്‍ഭ​ധാ​ര​ണ​ത്തി​ലു​ണ്ടാ​കു​ന്ന കു​ട്ടി​ക​ള്‍ക്ക് വി​റ്റ​മി​ന്‍ ഡി​യു​ടെ കു​റ​വുമൂ​ല​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കാം. സാ​ധാ​ര​ണ ര​ക്ത​ത്തി​ലെ വി​റ്റ​മി​ന്‍ ഡി​യു​ടെ അ​ള​വ് (25 ഹൈ​ഡ്രോ​ക്സി വി​റ്റ​മി​ന്‍ ഡി) 20 ​മു​ത​ല്‍ 100 നാ​നോ ഗ്രാം/ ​മി​ല്ലി ലി​റ്റ​ര്‍ ആ​ണ്.

എ​ല്ലു​ക​ള്‍ക്കു പു​റ​മെ മാ​ക്രോ​ഫേ​ജ​സ്, കെ​രാ​റ്റി​നോ​സൈ​റ്റ്സ്, സ്ത​ന​ങ്ങ​ള്‍, പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി, വ​ന്‍കു​ട​ല്‍ തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ള്‍ക്കും 125 ഡീ​ഹൈ​ഡ്രോ​ക്സി വി​റ്റ​മി​ന്‍ ഡി ​ഉ​ൽ​പാ​ദി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. മാ​ക്രോ​ഫേ​ജി​ലു​ണ്ടാ​കു​ന്ന വി​റ്റ​മി​ന്‍ ഡി ​ചി​ല പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ ക്ഷ​യ​രോ​ഗാ​ണു​ക്ക​ളെ ചെ​റു​ക്കാ​ന്‍ സ​ഹാ​യി​ക്കും. കൂ​ടാ​തെ 200ല​ധി​കം ജീ​നു​ക​ളു​ടെ എ​ക്സ്പ്ര​ഷ​ന്‍ നി​യ​ന്ത്രി​ക്കു​ന്ന​തും വി​റ്റ​മി​ന്‍ ഡി​യാ​ണ്. കൂ​ടാ​തെ, വി​റ്റ​മി​ന്‍ ഡി​യു​ടെ അ​ള​വ് 20 നാ​നോ ഗ്രാം/ ​മി​ല്ലി ലി​റ്റ​റി​ൽ കു​റ​വാ​യ​വ​രി​ല്‍ വ​ന്‍കു​ട​ല്‍, പ്രോ​സ്റ്റേ​റ്റ്, സ്ത​നം എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ർ​ബു​ദ​സാ​ധ്യ​ത 30 മു​ത​ല്‍ 50 ശ​ത​മാ​നം​വ​രെ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു.

അ​ള​വ് കൂ​ടി​യാ​ലോ…?

സാ​ധാ​ര​ണ വെ​യി​ലു കൊ​ണ്ടാ​ല്‍ വി​റ്റ​മി​ന്‍ ഡി ​അ​ള​വ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ര്‍ധി​ക്കി​ല്ല. എ​ന്നാ​ല്‍, അ​ധി​ക​മാ​യി ക​ഴി​ക്കു​ന്ന വി​റ്റ​മി​ന്‍ ഡി ​ഗു​ളി​ക​ക​ള്‍ ര​ക്ത​ത്തി​ല്‍ വി​റ്റ​മി​ന്‍ ഡി​യു​ടെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി കൂ​ടാ​ന്‍ കാ​ര​ണ​മാ​കും. കു​ട്ടി​ക​ളി​ല്‍ ഇ​ത് കോ​ശ​ങ്ങ​ളി​ല്‍, പ്ര​ത്യേ​കി​ച്ച് വൃ​ക്ക​ക​ളി​ല്‍ കാ​ല്‍സി​ഫി​ക്കേ​ഷ​ന്‍ എ​ന്ന അ​വ​സ്ഥ​ക്ക് വ​ഴി​വെ​ക്കും. മു​തി​ര്‍ന്ന​വ​രി​ല്‍ ര​ക്ത​ത്തി​ല്‍ കാ​ത്സ്യ​ത്തി​ന്‍റെ അ​ള​വ് അ​മി​ത​മാ​കു​ന്ന​തി​നും കാ​ര​ണ​മാ​കാം. ശാ​രീ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ​നി​വാ​ര്യ​മാ​യി​രി​ക്കെ​ത്ത​ന്നെ അ​ള​വ് അ​മി​ത​മാ​യാ​ല്‍ മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ക്ക് വ​ഴി​വെ​ക്കാ​നും ഇ​ത് കാ​ര​ണ​മാ​കും. എ​ന്നാ​ല്‍, വെ​യി​ലേ​ല്‍ക്കു​ക, വി​റ്റ​മി​ന്‍ ഡി ​അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക തു​ട​ങ്ങി​യ സ്വാ​ഭാ​വി​ക രീ​തി​ക​ളി​ലൂ​ടെ ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ള​വി​ല്‍ മാ​ത്ര​മാ​ണ് വി​റ്റ​മി​ന്‍ ഡി ​ ല​ഭി​ക്കു​ക.