July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 9, 2025

തോട്ടിലൂടെ പതഞ്ഞ് പൊങ്ങിയ വെള്ളം; ആശങ്കയോടെ നാട്ടുകാര്‍, പരിശോധനയിൽ വെള്ളത്തിൽ കണ്ടെത്തിയത് രാസലായിനി

1 min read
SHARE
  • കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയത് ആശങ്ക പരത്തി. ബുധനാഴ്ച്ച വൈകീട്ട് ഉളിക്കൽ നെല്ലിക്കാം പൊയിൽ ചെട്ടിയാർ പീടികയിൽ തോട്ടിലായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയിൽ വെള്ളത്തിൽ രാസലായിനി കലർന്നെന്ന് കണ്ടെത്തി

  • പച്ചക്കറികളുടെ വിഷാംശം കഴുകുന്ന രണ്ട് ലിറ്ററോളം വരുന്ന ലായനി തോട്ടിലേക്കെത്തിയെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. കണ്ണൂർ ജില്ലയുടെ ഏക കുടിവെള്ള സംഭരണിയായ പഴശ്ശി ഇറിഗേഷനിലേക്കാണ് തോട്ടിലെ വെള്ളം ഒഴുകുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഉളിക്കൽ പൊലീസും ആരോഗ്യവകുപ്പും വ്യക്തമാക്കി